കുഴല്‍പ്പണവുമായി മഞ്ചേരി സ്വദേശികള്‍ പിടിയില്‍
തൃശൂര്‍: മലപ്പുറത്തേക്ക് കുഴല്‍പ്പണം കടത്തുന്നതിനിടെ രണ്ടുപേരെ തൃശൂരില്‍ പൊലിസ് അറസ്റ്റുചെയ്തു. മഞ്ചേരി നെല്ലിക്കുത്ത് പാലം സ്വദേശികളായ കണ്ണംപാലി വീട്ടില്‍ അബ്ദുല്‍ സലാം (42), ചക്കിപ്പറമ്പില്‍ വീട്ടില്‍ ശറഫുദ്ദീന്‍ (36) എന്നിവരെയാണ് വിയ്യൂര്‍ പൊലിസ് പിടികൂടിയത്. ഇവരില്‍ നിന്ന് 15,66,000 രൂപ പിടിച്ചെടുത്തു.
ഇന്നലെ ഉച്ചക്ക് വിയ്യൂര്‍ സര്‍വിസ് സെന്ററിന് മുന്‍വശത്തു നിന്നാണ് ഇവരെ പിടികൂടിയത്. പൊലിസിനെ കണ്ട വെപ്രാളത്തില്‍ പണം നിറച്ച ബനിയന് മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. സംശയം തോന്നി പൊലിസ് മാലിന്യക്കൂമ്പാരത്തില്‍ പരിശോധിക്കുകയും പണം കണ്ടെടുക്കുകയും ചെയ്തു. തൃശൂരിലുള്ള ഒരു വ്യവസായിയുടേതാണ് പണമെന്നും മലപ്പുറം സ്വദേശിയായ ബാബുവിനു വേണ്ടിയാണ് കടത്തുന്നതെന്നും ഇവര്‍ പൊലിസിനോട് പറഞ്ഞു.
എസ്.ഐ ഡി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ബാബുവിനോട് ഹാജരാകാന്‍ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."