HOME
DETAILS
MAL
സിമന്റ് വിതരണത്തിനു സര്‍ക്കാര്‍ സംവിധാനം വേണം
backup
July 22 2016 | 19:07 PM
കണ്ണൂര്‍: സിമന്റ് കമ്പനികള്‍ അ ന്യായമായി വിലവര്‍ധിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ 200 രൂപയ്ക്കുള്ളില്‍ ഒരുചാക്ക് സിമന്റ് ലഭ്യമാക്കുന്ന ജനകീയ വിതരണ സമ്പ്രദായം സര്‍ക്കാര്‍ നടപ്പാക്കണമെന്നു ലെന്‍സ്ഫെഡ്. നിര്‍മാണ മേഖലയെ വ്യവസായമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണം. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മലബാര്‍ സിമന്റിന്റെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ഉത്പാദനം വര്‍ധിപ്പിച്ചാല്‍ സാധാരണക്കാര്‍ക്കു ന്യായവിലയ്ക്കു സിമന്റ് ലഭ്യമാക്കാനാവുമെന്നും ഭാരവാഹികളായ ടി.സി.വി ദിനേഷ്കുമാര്‍, എ.കെ ജയചന്ദ്രന്, കെ കമലാക്ഷന്‍, സി.കെ പ്രശാന്ത് കുമാര്‍, വി.ഡി ജഗത്പ്യാരി, ഡി ഉമേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."