HOME
DETAILS
MAL
സ്വകാര്യ സ്കൂളുകള്‍ ഫീസിളവ് നല്‍കണം: ഡീന്‍ കുര്യാക്കോസ്
backup
September 19 2020 | 03:09 AM
മൂവാറ്റുപുഴ: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ റെഗുലര്‍ ക്ലാസുകള്‍ തുടങ്ങുന്നതുവരെ സ്വകാര്യസ്കൂളുകള്‍ മറ്റ് സ്പെഷ്യല്‍ ഫീസുകള്‍ ഒഴിവാക്കി ടേം ഫീസില്‍ ഇളവുവരുത്തണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തുനല്‍കി. കൊവിഡ് മൂലം കേരളത്തിലെ ഭൂരിപക്ഷം തൊഴിലാളികളും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. കേരളത്തിലെ ഭൂരിപക്ഷം സ്കൂളുകളും മാതാപിതാക്കളുടെ ബുദ്ധിമുട്ട് മനസിലാക്കി റെഗുലര്‍ ക്ലാസ് തുടങ്ങുന്നതുവരെ ടേം ഫീസില്‍ നിശ്ചിത ശതമാനം ഇളവുനല്‍കാന്‍ തയാറായിട്ടുണ്ട്. എന്നാല്‍, ചില സ്വകാര്യ സ്കൂളുകള്‍ ഇപ്പോഴും ഫീസിളവ് നല്കാന് തയാറായിട്ടില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."