മക്കിമല സ്‌കൂളില്‍ പഠനം മുടങ്ങില്ല അക്ഷരമുറ്റമൊരുക്കാന്‍ നാടൊന്നിച്ചു
തലപ്പുഴ: മനുഷ്യ സ്‌നേഹം കൈകോര്‍ത്തതോടെ മണിക്കൂറുകള്‍കൊണ്ട് യാഥാര്‍ഥ്യമായ കുറിച്യര്‍മല സ്‌കൂളിനെ പോലെ ജില്ലയില്‍ മറ്റൊരു സ്‌കൂള്‍ കൂടി യാഥാര്‍ഥ്യമാകുന്നു. ഉരുള്‍പൊട്ടലില്‍ നഷ്ടങ്ങളേറെയുണ്ടായ മക്കിമലയിലെ ഗവ. എല്‍.പി സ്‌കൂളാണ് നാട്ടുകാരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ താല്‍കാലിക സംവിധാനത്തില്‍ പുനര്‍നിര്‍മിക്കുന്നത്.
ഉരുള്‍പൊട്ടലുണ്ടായതോടെ നിലിവിലെ സ്‌കൂള്‍ കെട്ടിടത്തില്‍ അധ്യയനം സാധ്യമല്ലെന്ന് ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് പഞ്ചായത്തും വകുപ്പ് മേധാവികളും നാട്ടുകാരും പകരം സംവിധാനമൊരുക്കുന്നത് സംബന്ധിച്ച് ആലോചന തുടങ്ങിയത്. യോഗ്യമല്ലാതായ കെട്ടിടത്തിന് പകരമായി മക്കിമലയിലെ മദ്‌സ കെട്ടിടവും സമീപത്തുള്ള വന സംരക്ഷണ സമിതി വായനശാലക്കായി വിട്ടുകൊടുത്ത കെട്ടിടവും സ്‌കൂള്‍ ഓഫിസ് റൂമും താല്‍കാലികമായി ഉപയോഗപ്പെടുത്തുമെന്നായിരുന്നു എല്ലാവരുടേയും ഒന്നിച്ചുള്ള തീരുമാനം.സഹായവുമായി പൊഴുതന മേല്‍മുറി എല്‍.പി സ്‌കൂള്‍ പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കിയ കൂട്ടായ്മയും തലപ്പുഴ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളും മറ്റ് സന്നദ്ധ സംഘടനകളും നാട്ടുകാരും ഒന്നിച്ചതോടെ താല്‍ക്കാലിക സ്‌കൂള്‍ നിര്‍മാണം തകൃതിയായി. വിദ്യാര്‍ഥികള്‍ക്ക് അടുത്ത ദിവസം തന്നെ കുട്ടികള്‍ക്ക് വിദ്യാലയാന്തരീക്ഷത്തില്‍ പഠനം തുടരാമെന്ന പ്രതീക്ഷയിലാണ് നാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."