നഷ്ടം കണക്കാക്കാന്‍ കര്‍ഷക സംഘടനയുടെ പഠന സംഘം
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതില്‍ കര്‍ഷകര്‍ക്കുണ്ടായ യഥാര്‍ഥ നഷ്ടം കണക്കാക്കാനും കാര്‍ഷിക പുനരുദ്ധാര പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഠിക്കാനും കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും. ഇതിന് 25 പ്രതിനിധികള്‍ ഉള്‍പെടുന്ന സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.കൃത്യമായി കണക്കെടുക്കാതെ ഉദ്യോഗസ്ഥര്‍ തയാറാക്കി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത സ്ഥിതിയാണ്. ഇതിനേക്കാള്‍ നഷ്ടമാണ് ജില്ലയിലെ കാര്‍ഷിക മേഖലയിലുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്താന്‍ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കേരളാ ഫാര്‍മേഴ്‌സ് ഫ്രന്റ് യോഗം സമിതിയെ ചുമതലപ്പെടുത്തിയത്. ബുധനാഴ്ച മുതല്‍ സംഘം ജില്ലയിലെ പ്രളയ ബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി വിവരശേഖരണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."