മുംബൈ ഫൈനലില്‍
ചെന്നൈ: ഐ.പി.എല്ലിലെ ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ നിലവിലെ ചാം പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. അഞ്ചാം തവണയാണ് മും ബൈ ഫൈനലില്‍ പ്രവേശിക്കുന്നത്.
ചെന്നൈയെ 131 റണ്‍സിന് പിടിച്ചുകെട്ടിയ മുംബൈ 18.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
മൂന്നാം വിക്കറ്റില്‍ 80 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്-ഇഷാന് കിഷന് കൂട്ടുകെട്ടാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. 54 പന്തില്‍ 71 റണ്‍സ് നേടി പുറത്താകാതെ നിന്ന യാദവാണ് കളിയിലെ കേമന്‍. ഇഷാന് കിഷന് 28 (31), ഹാര്‍ദിക് പാണ്ഡ്യ 13* (11), രോഹിത് ശര്‍മ 4 (2), ഡീകോക് 8 (12), ക്രുണാള്‍ പാണ്ഡ്യ (0) എന്നിങ്ങനെയാണ് മുംബൈയുടെ ബാറ്റിങ്. ചെന്നൈക്കു വേണ്ടി താഹിര്‍ 2 വിക്കറ്റ് വീഴ്ത്തി. ദീപക് ചഹാറും ഹര്ഭജന് സിങ്ങും ഓരോ വിക്കറ്റും സ്വന്തമാക്കി.
തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന് ശേഷം ക്യാപ്റ്റന്‍ ധോണിയും (37*) അമ്പാട്ടി റായുഡുവും (42*) നടത്തിയ ചെറുത്തുനില്‍പ്പാണ് ചെന്നൈയെ വന്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
സ്വന്തം കാണികള്‍ക്ക് മുന്പില് മുംബൈയെ നേരിടാനിറങ്ങിയ ചെന്നൈ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്കോര്‍ ആറില്‍ നില്‍ക്കെ ഓപ്പണര്‍ ഡുപ്ലെസിസിനെ രാഹുല്‍ ചഹര്‍ അന്മോല്പ്രീത് സിങ്ങിന്റെ കൈകളിലെത്തിച്ചു. തുടക്കത്തിലേറ്റ പ്രഹരത്തില്‍ നിന്ന് കരകയറും മുന്‍പേ ചെന്നൈക്ക് സുരേഷ് റെയ്നയെയും നഷ്ടമായി. സ്വന്തം പന്തില്‍ പിടികൂടി ജയന്ത് യാദവാണ് റെയ്നയെ (5) മടക്കിയത്.
സ്കോര്‍ 32ല്‍ നില്‍ക്കെ 10 റണ്‍സെടുത്ത ഷെയ്ന് വാട്സണെ ക്രുണാല്‍ പാണ്ഡ്യ ജയന്ത് യാദവിന്റെ കൈകളിലെത്തിച്ചു. ശേഷം മുരളി വിജയിയെ കൂട്ടുപിടിച്ച് അമ്പാട്ടി റായുഡുവാണ് ചെന്നൈയെ കൈപിടിച്ചുയര്‍ത്തിയത്. 26 പന്ത് നേരിട്ട വിജയ് മൂന്ന് ഫോറുകളോടെ 26 റണ്‍സെടുത്ത് പുറത്തായി.
രാഹുല്‍ ചഹറാണ് വിജയിയെ മടക്കിയത്. ശേഷം ധോണി-റായുഡു സഖ്യം ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."