മേല്‍പ്പാലം പ്രവൃത്തി പൂര്‍ത്തിയാകുന്നു പരിഹരിക്കപ്പെടാതെ മാര്‍ഗതടസം
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേല്‍പ്പാലം പ്രവൃത്തി പൂര്‍ത്തിയായിട്ടും മാര്‍ഗതടസങ്ങള്‍ അധികൃതര്‍ നീക്കിയില്ല.
പാപ്പിനിശ്ശേരി മേല്‍പാലം വരുന്നതിനു മുമ്പെ വലിയ വാഹനങ്ങള്‍ റെയില്‍വേ ഗേറ്റ് കടന്നു പോകുന്നത് ഒഴിവാക്കാനായി റോഡുകളില്‍ ഇരുമ്പ് തൂണുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ മേല്‍പാലം പ്രവത്തി പൂര്‍ത്തീകരിച്ചിട്ടും റെയില്‍വേ ഗേറ്റ് അടച്ചു പൂട്ടിയിട്ടും ഭീമാകാരമായ ഇരുമ്പ് തൂണുകള്‍ നീക്കം ചെയ്യാനാളില്ലാത്ത അവസ്ഥയാണ്. പ്രദേശത്തെ വഴിയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഇത്തരം തൂണുകളും മറ്റും ഇപ്പോള്‍ വളരെയധികം മാര്‍ഗ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റെയില്‍വേ സ്ഥാപിച്ചതായതു കൊണ്ട് ഇത് നീക്കം ചെയ്യാന്‍ കെ.എസ്.ടി.പി.അധികൃതര്‍ക്കും കരാറുകാര്‍ക്കും അതു നീക്കം ചെയ്യാന്‍ അധികാരമില്ലെന്നാണ് അവരുടെ ഭാഗത്തു നിന്നുമുള്ള മറുപടി. റെയില്‍വേയുടെ ഉത്തരവാദപ്പെട്ട അധികൃതര്‍ ആരും തന്നെട ജോലി കഴിഞ്ഞതില്‍ പിന്നെ ഈ വഴി തിരിഞ്ഞു നോക്കിയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."