HOME
DETAILS
MAL
എട്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി ദാമോദരനെ തേടി ബന്ധുക്കളെത്തി
backup
July 22 2016 | 20:07 PM
ആനക്കര: എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി ദാമോദരനെ തേടി ബന്ധുക്കളെത്തി. എട്ട് വര്‍ഷത്തോളമായി കല്ലടത്തൂര്‍ സ്നേഹാലയത്തിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന ദാമോദരന്എന്ന കണ്ണൂര്‍ സ്വദേശിയെ മകന് അര്‍ജുണ്‍ വന്ന് കൂട്ടികൊണ്ടുപോയി. മാനസിക അസ്വസ്ഥ്യം മൂലംഎട്ട് വര്‍ഷം മുന്‍പ് വീട് വിട്ടിറങ്ങിയതാണ് ദാമോദരന്‍. തെരുവില്‍ നിന്നേറ്റേടുത്ത് സ്നേഹാലയത്തിന്റെ സംരക്ഷണത്തിലായിരുന്നു.
തൃത്താല പൊലിസ് മുഖാന്തിരം ഉറ്റവരെ ഏല്‍പ്പിച്ചു. സ്നേഹാലയം കണ്‍വീനര്‍ ജയരാജന്, ഇക്ബാല്‍, മാനേജര്‍ കുഞ്ഞു കൃഷ്ണപിള്ള, കോ-ഓഡിനേറ്റര്‍ രജികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."