HOME
DETAILS
MAL
പാലാ ഉപതെരഞ്ഞെടുപ്പില്‍ ഷോണ്‍ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം
backup
May 07 2019 | 21:05 PM
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷം എന്‍.ഡി.എയോട് സീറ്റ് ആവശ്യപ്പെട്ടേക്കും. പി.സി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജിനെ പാലായില്‍ സ്ഥാനാര്‍ഥിയാക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. ഷോണിന് മികച്ച പ്രകടനം നടത്താമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്. എന്‍.ഡി.എ പ്രവേശനത്തിനുശേഷമുള്ള കേരള ജനപക്ഷത്തിന്റെ ആദ്യ സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികളും പോഷക സംഘടനാ സംസ്ഥാന നേതാക്കളും പങ്കെടുത്ത യോഗത്തിനുശേഷം പാര്‍ട്ടി ഇനി മുതല്‍ കേരള ജനപക്ഷം സെക്യുലര്‍ എന്നാവും അറിയപ്പെടുക എന്ന് പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."