നിര്‍ദ്ദിഷ്ട സ്പെഷ്യാലിറ്റി ആശുപത്രി സ്ഥലം മന്ത്രി സന്ദര്‍ശിച്ചു
മട്ടന്നുര്‍: മട്ടന്നൂരില്‍ ആധുനിക സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്ന സ്ഥലം ആരോഗ്യ മന്ത്രി കെ കെ. ശൈലജ സന്ദര്‍ശിച്ചു.മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ കോടതിക്കു സമീപത്തുള്ള പഴശ്ശി പദ്ധതിയുടെ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി നിര്‍മിക്കുന്നത്.കഴിഞ്ഞ രണ്ട് മാസം മുന്‍പാണ് പഴശ്ശി ജലസേചന പദ്ധതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലംആശുപത്രി നിര്‍മിക്കാന്‍ ആരോഗ്യ വകുപ്പിന് വിട്ടുനല്‍കിയത്.
നിലവില്‍ മട്ടന്നൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയാണ് ഇവിടേക്ക് മാറുന്നത്.പ്ലാന്‍ തയാറാക്കുന്നതിന്ന് പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെല്‍ത്ത് മിഷന്റെ നിര്‍ദേശപ്രകാരം വിദ്ഗധസംഘം കഴിഞ്ഞ മാസംപരിശോധന നടത്തിയിരുന്നു.
നിര്‍ദിഷ്ട മട്ടന്നൂര്‍ സിവില്‍ സ്റ്റേഷനു സമീപം തന്നെയാണ് ആശുപത്രിയും നിര്‍മിക്കുന്നത്.
മന്ത്രിയോടൊപ്പം നഗരസഭ ചെയര്‍പേഴ്സണ്‍ അനിതാ വേണു, വൈസ് ചെയര്മാന് പി.പുരുഷോത്തമന് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."