കരീം ഹാജി മുണ്ടേരിയുടെ നിര്യാണത്തില്‍ ബഹ്റൈന്‍ സമസ്തയും കെ.എം.സി.സിയും അനുശോചിച്ചു
മനാമ: മുന്‍ ബഹ്റൈന്‍ പ്രവാസിയും ദീര്‍ഘകാലം സമസ്ത ഹൂറ ഏരിയയിലെ ഭാരവാഹിയുമായിരുന്ന കരീം ഹാജി മുണ്ടേരിയുടെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍ അനുശോചനമറിയിച്ചു.
30 വര്‍ഷത്തോളം ബഹ്റൈന്‍ പ്രവാസിയായിരുന്ന കരീം ഹാജി മുണ്ടേരി ശനിയാഴ്ച വൈകുന്നേരമാണ്ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ മരണപ്പെട്ടത്.
ആദ്യകാലങ്ങളില്‍ സമസ്ത യുടെ ഹജ്ജ്-ഉംറ സര്‍വ്വീസുകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം, ഫ്ലാറ്റുകള്‍ കയറിയിറങ്ങിയുള്ള വിവിധ സേവനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലെല്ലാം സജീവമായി രംഗത്തുണ്ടായിരുന്ന കരീം സാഹിബ് നിസ്വാർത്ഥ സേവകനായിരുന്നുവെന്നും അദ്ധേഹത്തിന്‍റെ കുടുംബത്തിന്‍റെ വേദനയില്‍ പങ്കുചേരുന്നുവെന്നും സമസ്ത ബഹ്റൈന്‍ ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
മുഴുവന്‍ വിശ്വാസികളും അദ്ദേഹത്തിന് വേണ്ടി വീടുകളിലും മറ്റും മയ്യിത്ത് നിസ്കാരങ്ങളും പ്രത്യേക പ്രാര്‍ത്ഥനയും നടത്തണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
സമസ്ത ബഹ്റൈന്‍ ഹൂറ ഏരിയ കമ്മറ്റിയും കണ്ണൂര്‍ ജില്ലാ കമ്മറ്റിയും അനുശോചനം അറിയിച്ചു. പ്രത്യേകം പ്രാര്‍ത്ഥനനടത്താനും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കെ.എം.സി.സി ബഹ്‌റൈന്‍ അനുശോചിച്ചു
മനാമ: കെ.എം.സി.സി ബഹ്‌റൈന്‍ ഹൂറ ഗുദൈബിയ മുന്‍ വൈസ് പ്രസിഡന്റും നിസ്വാര്‍ത്ഥ സേവകനുമായിരുന്ന കരീം ഹാജി മുണ്ടേരിയുടെ നിര്യാണത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ദീര്‍ഘകാലം ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന അദ്ദേഹം നാട്ടില്‍ വിശ്രമ ജീവിതം നയിച്ചുവരുന്നതിനിടെ ശനിയാഴ്ച വൈകുന്നേരമാണ് മരണമടഞ്ഞത്. ബഹ്‌റൈനിലുണ്ടായിരുന്നപ്പോള്‍ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന കരീം മുണ്ടേരിയുടെ വിയോഗം ഏറെ ദു:ഖിപ്പിക്കുന്നതാണെന്ന് കെ.എം.സി.സി സംസ്ഥാന നേതാക്കള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഏവരും അദ്ദേഹത്തെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നും മയ്യിത്ത് നിസ്‌കാരം നിര്‍വഹിക്കണമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന നേതാക്കള്‍ അറിയിച്ചു.
കരീം മുണ്ടേരിയുടെ നിര്യാണത്തില്‍ കെ.എം.സി.സി ബഹ്‌റൈന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും ഹൂറ ഗുദൈബിയ ഏരിയ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."