പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
മലപ്പുറം: ക്ഷേമപെന്ഷന് വെട്ടിനിരത്തിയനെതിരെ മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം എ.പി അനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകണ്ട പ്രളയദുരന്തത്തിടയിലും പാവപ്പെട്ടവരുടെ ക്ഷേമപെന്‍ഷനുകള്‍ കവര്‍ന്നെടുത്ത സര്‍ക്കാര്‍ നടപടി തീര്‍ത്തും ഖേദകരമാണെന്നും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ദുരന്തവും സര്‍ക്കാര്‍ സമ്മാനിച്ച പെന്ഷന് ദുരന്തവും ഇരട്ട ദുരന്തം താങ്ങാന്‍ പാവങ്ങള്‍ക്ക് കരുത്തില്ലെന്നും പറഞ്ഞു.
മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എം കെ മുഹസ്സിന് അധ്യക്ഷനായി. ഡി.സി.സി ജന. സെക്രട്ടറി മാരായ പി.സി വേലായുധന്‍കുട്ടി, അസീസ് ചീരാന്തൊടി, പി.എ മജീദ്, മുനിസിപ്പല്‍ വൈസ് ചെയര്മാന് പെരുമ്പള്ളി സൈത്, വി.എസ്.എന്‍ നമ്പൂതിരി, കെ.എം ഗിരിജ, പരി ഉസ്മാന്, ഉപ്പുടന്‍ ഷൗകത്ത്, കെ.എം മുജീബ്, കെ. പ്രഭാകരന്, എം. മമ്മു, കെ.വി ഇസ്ഹാഖ്, സുഭാഷിണി, സമീര്‍ മുണ്ടുപറമ്പ്, നൗഫല്‍ ബാബു, പി.എം ജാഫര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."