ഷെഹീന്‍ കൊലപാതകം കസ്റ്റഡി തീര്‍ന്നു; മുഹമ്മദിനെ ഇന്ന് തിരികെ കോടതിയില്‍ ഹാജരാക്കും
പെരിന്തല്‍മണ്ണ: നാലാം ക്ലാസുകാരന് മുഹമ്മദ് ഷെഹീനെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പൊലിസ് കസ്റ്റഡിയില്‍ വിട്ട പ്രതി മുഹമ്മദിനെ ഇന്ന് തിരികെ കോടതിയില്‍ ഹാജരാക്കും. ആറുദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞാണ് പിതൃസഹോദരന് കൂടിയായ പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്.
പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസന്വേഷണം തുടരുമെന്നും മേലാറ്റൂര്‍ എസ്.ഐ പി.കെ അജിത്ത് അറിയിച്ചു. ആവശ്യമെങ്കില്‍ പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കും.
29ന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി പൊലിസ് കേസന്വേഷണ ഭാഗമായി 31നാണ് ആദ്യം സംഭവസ്ഥലങ്ങളില്‍ ഉള്‍പെടെ തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസങ്ങളിലും വിവിധ സ്ഥലങ്ങളിലായി പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാനായി പ്രതി ഉപയോഗിച്ച ബൈക്ക്, ഷഹീനെ തിരിച്ചറിയാതിരിക്കാനായി ധരിപ്പിച്ച ഹെല്‍മെറ്റ്, ബൈക്കില്‍ പോകുമ്പോള്‍ പ്രതി ധരിച്ചിരുന്ന കോട്ട്, മറ്റുവസ്ത്രങ്ങള്‍, ഹെല്‍മെറ്റില്‍ നിന്ന് ലഭിച്ച മുടിയിഴ എന്നിവയാണ് പൊലീസിന് തെളിവെടുപ്പിനിടെ ലഭിച്ച വസ്തുക്കള്‍. മുടിയിഴില് ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു.
കഴിഞ്ഞമാസം 13നായിരുന്നു കേസിനാസ്പദമായ സംഭവം.ഒന്‍പതുകാരനെ കസ്റ്റഡിയില്‍വച്ച് സഹോദരനില്‍ നിന്നും മോചനദ്രവ്യം ആവശ്യപ്പെടുകയെന്ന ലക്ഷ്യത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ഒടുവില്‍ തന്ത്രം പാളിയതോടെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."