സംസ്ഥാന അധ്യാപക അവാര്‍ഡിന് ഗിരീഷ് മാരേങ്ങലത്ത് അര്‍ഹനായി
കാളികാവ്: സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് ഗിരീഷ് മാരേങ്ങലത്ത് അര്‍ഹനായി. പാഠ്യ പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് കാളികാവ് ബസാര്‍ ഗവ.യു.പി സ്‌കൂളിലെ അധ്യാപകനായ ഗിരീഷ് മാരേങ്ങലത്ത് അവാര്‍ഡിന് അര്‍ഹനായിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സെക്രട്ടറിയുമായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വിദ്യാഭ്യാസ രംഗത്ത് ഗിരീഷ് മാസ്റ്റര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ നിരവധി പ്രൊജക്ടുകള്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകളെ പരിപോഷിപ്പിക്കാന്‍ തയാറാക്കിയ 'ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയും കുട്ടികളുടെ മനസിന്റെ ശക്തി ബോധ്യപ്പെടുത്തി അവരില്‍ ആത്മവിശ്വാസം, വിജയത്വര, നന്മ എന്നിവ വളര്‍ത്തിയെടുക്കാന്‍ ഗിരീഷ് മാസ്റ്റര്‍ രൂപം നല്‍കിയ 'ഉറവ'പദ്ധതിയും സംസ്ഥാനത്തെ നിരവധി വിദ്യാലയങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഡിവിഷന്‍ ഫാള്‍ ഭീഷണി മൂലം അടച്ചു പൂട്ടലിന്റെ വക്കോളമെത്തിയ കാളികാവ് ബസാര്‍ ഗവ. യു.പി സ്‌കൂളിനെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്താന്‍ നേതൃത്വം നല്‍കിയതിന് എയര്‍-ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ്, ഗ്ലോബല്‍ ടീച്ചര്‍ റോള്‍ മോഡല്‍ അവാര്‍ഡ്, കേരള പാരന്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രഥമ സംസ്ഥാന മാതൃകാധ്യാപക അവാര്‍ഡ് എന്നിവയും ഗിരീഷിനെ തേടിയെത്തിയിട്ടുണ്ട്.
ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ വിദ്യാഭ്യാസ മന്ത്രി അവാര്‍ഡ് കൈമാറും. രണ്ടുപേര്‍ക്കും ലീവില്ല, ഹോ..! എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ഗിരീഷ് കാളികാവ് അരിമണല്‍ സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."