തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്:11മുതല്‍ ഉത്സവങ്ങള്‍ക്ക് ആനകളെ നല്‍കില്ലെന്ന് ഉടമകള്‍
തൃശൂര്‍: ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്നു ആന ഉടമകളുടെ സംഘടന ഉറച്ചതോടെ തൃശൂര്‍ പൂരമുഓള്‍പ്പെടെയുള്ള ഉത്സവങ്ങളുടെ നടത്തിപ്പിലും ആശങ്ക. ആനയില്ലാതെ ഉത്സവങ്ങള്‍ പൂര്‍ണതയിലെത്തില്ലെന്നാണ് പൂരപ്രേമികള്‍ പറയുന്നത്. എന്നാല്‍ ആന പ്രേമികള്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ തയാറായിട്ടില്ലെങ്കിലും ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടു നല്‍കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്.
തീരുമാനത്തില്‍ നിന്ന് ഉടമകള്‍ പിന്‍മാറണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. വിലക്കും പൂരവുമായി ബന്ധമില്ലെന്നും മന്ത്രി വിശദമാക്കി. വിഷയത്തില്‍ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുമായി മന്ത്രി സുനില്‍ കുമാര്‍ ചര്‍ച്ചയും നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നല്‍കില്ല. മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ഉടമകള്‍ ആനകളെ പീഡിപ്പിച്ച് കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നുമാണ് സംഘടന പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സര്‍ക്കാര്‍ അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. ഉടമകളും തീരുമാനത്തില്‍ ഒന്നിച്ചു നില്‍ക്കുമെന്നും ആന ഉടമകളുടെ സംഘടന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."