HOME
DETAILS
MAL
കൊവിഡ്: വാഹന വില്പന കുറഞ്ഞു
backup
September 20 2020 | 02:09 AM
ന്യൂഡല്‍ഹി: കൊവിഡ് കാരണം രാജ്യത്തെ വാഹന നിര്‍മാണവും വില്പനയും കുറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍.
മേഖലയെ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ രാജ്യസഭയെ രേഖാമൂലം അറിയിച്ചു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ 14,86,594 വാഹനങ്ങള്‍ മാത്രമാണ് നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 72,13,045 വാഹനങ്ങള്‍ നിര്‍മിച്ചു. വില്‍പ്പനയാവട്ടെ ഈവര്‍ഷം ആദ്യപാദത്തില്‍ 14,91,216 വാഹനങ്ങളാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 60,84,478 എണ്ണമായിരുന്നുവെന്നും മറുപടിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."