പോലീസ് പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ അസോസിയേഷന് പങ്കെന്ന് ടിക്കാറാം മീണ. 15നകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശം
തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ പോലിസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദാന്വേഷണത്തിനും അദ്ദേഹം നിര്‍ദേശം നല്കി. വിശദമായ അന്വേഷണം നടത്തി 15നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
തട്ടിപ്പില്‍ വിദാംശങ്ങള്‍ അന്വേഷിക്കണമെന്നും ടിക്കറാം മീണ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ അംഗീകരിച്ചു. വിഷയത്തില്‍ പോലീസ് അസോസിയേഷന്റെ ഇടപെടല്‍ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണം.
പോലീസ് അസോസിയേഷന്റെ പങ്കിന്റെ വിശദാംശങ്ങളാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളിലും അന്വേഷണം നടത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."