HOME
DETAILS
MAL
വെള്ളം വറ്റിക്കാന്‍ നടപടിയായില്ല; ധനമന്ത്രിയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്
backup
September 03 2018 | 07:09 AM
ആലപ്പുഴ: കുട്ടനാട്ടിലെ പാട ശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതില്‍ ധനമന്ത്രി തോമസ് ഐസകിനെതിരെ മന്ത്രി ജി സുധാകരന്. പമ്പിംഗ് തുടങ്ങാന്‍ ഇത്രയും കാത്തിരിക്കേണ്ടതുണ്ടോയെന്നും ഇവര്‍ക്ക് പണം കൊടുക്കുന്ന അധികൃതര്‍ ചിന്തിക്കേണ്ടതാണെന്നും ജി സുധാകരന് പറഞ്ഞു. തോമസ് ഐസക്ക് വേദിയിലിരിക്കെയാണ് സുധാകരന്റെ വിമര്‍ശനം.
എന്നാല്‍ പമ്പിംഗിലെ തടസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് തോമസ് ഐസക്ക് വിശദമാക്കി.മാറി താമസിക്കുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ ഒരാഴ്ചയ്്ക്കുള്ളില്‍ സാഹചര്യമൊരുക്കുമെന്നും കുടിവെള്ളം കിട്ടിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി മറുപടി പറയേണ്ടി വരുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
പ്രളയബാധിതര്‍ക്കുള്ള 10,000 രൂപ സഹായധന വിതരണം ഈയാഴ്ച പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."