HOME
DETAILS

ആഗോളഭീകരത ആഘോഷമാക്കുന്നവരോട്

  
backup
May 08 2019 | 18:05 PM

%e0%b4%86%e0%b4%97%e0%b5%8b%e0%b4%b3%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a4-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 

ഭീകരതയും തീവ്രവാദവും പുതിയ വിഷയമല്ല. ലോകമുണ്ടായ കാലം മുതല്‍ തീവ്രവാദത്തെ അധികാര രാഷ്ട്രീയത്തിന്റെ ഉപകരണമാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍, ഭീകര സംഭവങ്ങളുണ്ടാകുമ്പോള്‍ പ്രതിക്കൂട്ടില്‍ യഥാര്‍ഥ തീവ്രവാദികളും അവയുടെ നിര്‍മാതാക്കളുമുണ്ടാകില്ല. പകരം, അവരെല്ലാം ചേര്‍ന്നു പ്രതിക്കൂട്ടിലാക്കുന്നത് മതങ്ങളെയായിരിക്കും.
മതങ്ങള്‍ ഇക്കാലമത്രയും ചെയ്തുവന്നത് മലിനമായ മനസ് ശുദ്ധീകരിക്കലാണ്. എന്നിട്ടും, എങ്ങനെയാണ് മതങ്ങള്‍ ഭീകരസംഭവങ്ങളുടെയും തീവ്രവാദത്തിന്റെയും പ്രതിപ്പട്ടികയില്‍ വന്നത്. മതങ്ങളുടെ എന്തെങ്കിലും ന്യൂനതകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്.


ആഗോളഭീകരത ഇക്കാലത്ത് മികച്ച വിപണന വസ്തുവാണ്. വിപണിയിലിപ്പോള്‍ ഏറെ പ്രിയമുള്ള വസ്തുക്കളായി തോക്കും ബോംബും ഇടം നേടിയിരിക്കുന്നു. മാരക സ്‌ഫോടക വസ്തുക്കളെ വിപണിയില്‍ പ്രിയമുള്ള കച്ചവടച്ചരക്കാക്കി മാറ്റിയവര്‍ ഒരു ഭീകര സംഭവത്തിനു ശേഷവും വിചാരണ ചെയ്യപ്പെടാറില്ല. ഐ.എസ്സിന് ഭീകരപ്രവര്‍ത്തനം നടത്താനാവശ്യമായ സ്‌ഫോടക വസ്തുക്കള്‍ ഇന്ത്യയും അമേരിക്കയും തുര്‍ക്കിയും ചൈനയുമുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ നിന്നാണ് ലഭിക്കുന്നതെന്ന് യൂറോപ്യന്‍ യൂനിയന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഐ.എസ് മതബോധമുള്ളവരല്ല. അവിവേകികളായ ചിലര്‍ പണവും പദവിയും നേടാന്‍ മതത്തിന്റെ വേഷം ധരിച്ച് അക്രമത്തിലൂടെ രാഷ്ട്രീയക്കളി നടത്തുകയാണ്. തങ്ങളുടെ ഭീകരപ്രവര്‍ത്തനത്തിന് അവര്‍ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന മറ സൃഷ്ടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍, അവരുണ്ടാക്കിയ അക്രമ സംഭവങ്ങളുടെയും ഭീകര പ്രവര്‍ത്തനത്തിന്റെയും പരുക്ക് ഏല്‍ക്കേണ്ടി വന്നത് മതത്തിനാണ്. അതാകട്ടെ, ഈ ഭീകരരെ അലോസരപ്പെടുത്തുന്നുമില്ല.


ഇറാനിലെ കര-നാവിക-വ്യോമസേനയെ ഒന്നിച്ച് അമേരിക്ക തീവ്രവാദ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലുള്ള അമേരിക്കന്‍ സേനയെ ഇറാനും തീവ്രവാദ പട്ടികയില്‍പെടുത്തി. തീവ്രവാദികളെ പരതുന്ന തിരക്കിലാണ് സാമ്രാജ്യത്വ ശക്തികള്‍. അമേരിക്ക ഉള്‍പ്പെടെയുള്ള ലോക ശക്തികള്‍ക്ക് വഴങ്ങാത്തവരൊക്കെ തീവ്രവാദികളാണ് എന്നതാണ് അവസ്ഥ. മധ്യപൗരസ്ത്യ നാടുകളിലും അമേരിക്കയുടെ കഴുകന്‍ കണ്ണുണ്ട്. കൂട്ടമരണം നടന്നാല്‍ മികച്ച ലാഭമുണ്ടാക്കാം എന്ന് അവര്‍ കരുതുന്നു.


ലോകസമാധാനത്തിന് അടിസ്ഥാനപരമായി ആരാണ് തടസം. ഒരു വ്യാഴവട്ടക്കാലം യുദ്ധം ചെയ്ത ഇറാഖും ഇറാനും ആര്‍ക്കുവേണ്ടിയായിരുന്നു ആയുധമെടുത്തത്. രണ്ടു രാഷ്ട്രത്തിനും രണ്ടു മാര്‍ഗത്തിലൂടെ ആയുധം നല്‍കിയത് ഒരേ ശക്തിയായിരുന്നു. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധത്തിനു പിന്നിലെ സാമ്പത്തിക ലക്ഷ്യവും കാണാതെ പോകരുത്.

ഇന്ത്യയുടെ സംഭാവന

1893 സെപ്തംബര്‍ 11നു രാവിലെ 10 മണി. അമേരിക്കയിലെ ചിക്കാഗോയിലെ സര്‍വമത സമ്മേളനവേദി. ഇസ്‌ലാം, ക്രിസ്തു, ജൂത, ജൈന, ഹിന്ദു തുടങ്ങിയ എല്ലാ മതങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്ത മഹാസമ്മേളനം. ആ പ്രബുദ്ധ സദസിനു മുന്നില്‍ സഹിഷ്ണുതയുടെയും സാര്‍വലൗകിക സ്വീകാര്യതയുടെയും മതത്തിന്റെ പ്രതിനിധിയായി എഴുന്നേറ്റു നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നു പറഞ്ഞ് സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായിരുന്നു.


എന്നാല്‍, വിവേകാന്ദന്റെ ആ മണ്ണില്‍ കുറേക്കാലമായി വിഭാഗീയതയും മതഭ്രാന്തും മറ്റും പടര്‍ന്നുപിടിച്ചിരിക്കുകയാണ്. അവ ഇളക്കിവിട്ട ഹിംസ മൂലം പലപ്പോഴും ഈ ഉപഭൂഖണ്ഡം മനുഷ്യരക്തത്താല്‍ കുതിര്‍ന്നുപോയിട്ടുണ്ട്. വിഭാഗീയതയുടെയും തീവ്രവാദത്തിന്റെയും രാക്ഷസ പ്രവൃത്തികള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യവംശം എത്രയോ പുരോഗതി പ്രാപിക്കുമായിരുന്നു.
ന്യൂനപക്ഷങ്ങളും ദലിതരും വിശ്വാസപരമായും ആചാരപരമായും സാംസ്‌കാരികമായും കായികമായും കൂടുതല്‍ വേട്ടയാടപ്പെടുന്ന രാജ്യമായി ഇന്ത്യ മാറി. വരേണ്യഹിന്ദുക്കളിലെ ചെറുന്യൂനപക്ഷം ശരിയായ ഹൈന്ദവദര്‍ശനത്തില്‍ നിന്ന് അകന്നു. ആഹാര, വസ്ത്ര സ്വാതന്ത്ര്യമില്ലാത്ത നാടായി ഭാരതത്തെ മാറ്റാനാണിപ്പോള്‍ ഒരു കൂട്ടം ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. വോട്ട് ചെയ്യാന്‍ പോലും അനുവദിക്കാതെ പിന്നാക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെ ആട്ടിയോടിക്കുകയാണ്.
ഒരു മതത്തിന് ഭൂരിപക്ഷവും ആധിപത്യവുമുള്ള ദേശങ്ങളില്‍ ഇതര മതക്കാര്‍ക്കെതിരേ അവകാശ നിഷേധം നടക്കുന്നു. മ്യാന്മറില്‍ ബുദ്ധതീവ്രവാദികള്‍ മുസ്‌ലിംകളെ അതിഭീകരമായി അക്രമിച്ചു നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്‌റാഈലിലെ ജൂതതീവ്രവാദികളും ബോസ്‌നിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ െ്രെകസ്തവ തീവ്രവാദികളും ഇന്ത്യയിലെ ഹിന്ദുത്വ തീവ്രവാദികളും പാകിസ്താനിലെ മുസ്‌ലിം തീവ്രവാദികളും ചെയ്യുന്നത് ഒരേ പ്രവൃത്തിയാണ്. മതത്തിന്റെ മറവില്‍ ഭീകരത സൃഷ്ടിച്ച് കാര്യലാഭം നേടല്‍.


താരതമ്യേന, മുസ്‌ലിം രാഷ്ട്രങ്ങളിലാണ് ഇതരമത പീഡനം വളരെ കുറവ്. മുസ്‌ലിം രാഷ്ട്രങ്ങളിലെ ഭരണകൂടം ന്യൂനപക്ഷ പീഡന നയം കൈക്കൊള്ളാറില്ല. അതേസമയം, മുസ്‌ലിം നാമധാരികളായ ഒരു കൂട്ടര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ഇതര മതക്കാരെയും തീവ്രവാദത്തെ എതിര്‍ക്കുന്ന മുസ്‌ലിംകളെയും അക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്നുണ്ട് എന്നത് ശരിയാണ്. മതത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്കും വിദ്വേഷനടപടികള്‍ക്കും കാരണം സാമ്രാജ്യത്വ ശക്തികളുടെ രാഷ്ട്രീയ, ധന താല്‍പ്പര്യങ്ങളാണ്.

ഉപരോധം

മൂന്നാംലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഇല്ലാതാക്കാന്‍ എളുപ്പവഴി അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ത്തലാണ്. ഇതിലൂടെ എണ്ണ കുത്തകയുള്ള രാഷ്ട്രങ്ങള്‍ക്കും ഇടനിലക്കാര്‍ക്കും സമ്പത്ത് വാരിക്കൂട്ടാനാകും. ഇന്ത്യപോലുള്ള രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ നികുതി വരുമാനമാണ്. അതനുസരിച്ചാണു വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. ഇത്തരം രാജ്യങ്ങള്‍ക്ക് ക്രൂഡ് ഓയിലിന്റെ വില വര്‍ധന വന്‍ സാമ്പത്തിക ദുരിതം വരുത്തിവയ്ക്കും.
എണ്ണവില കൂടിയാല്‍ ചരക്കുകൂലി വര്‍ധിക്കും. അക്കാരണത്താല്‍ കാര്‍ഷിക, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും. ഇപ്പോള്‍ത്തന്നെ ജനങ്ങളുടെ വാങ്ങല്‍ശേഷി ദുര്‍ബലമാണ്. തൊഴില്‍ രഹിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. തൊഴില്‍ സാധ്യതകള്‍ ചുരുങ്ങി.


എണ്ണ സമ്പത്ത് ഇറാന്‍ ഉള്‍പ്പെടെയുള്ള പല രാഷ്ട്രങ്ങളുടെയും ഭാവി നിര്‍ണയിക്കുന്ന ഘടകമാണ്. വല്ല്യേട്ടനല്ലാതെ ആരും വളരരുതെന്നാണ് അമേരിക്കയുടെ നയം. വെനസ്വേലയുടെ വളര്‍ച്ച തടയാന്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചു. എണ്ണ സമ്പന്ന രാഷ്ട്രമായ സഊദി ഉള്‍പ്പെടെയുള്ള മുസ്‌ലിം രാജ്യങ്ങളുമായി ചങ്ങാത്തം ഭാവിച്ച് സ്വന്തം സാമ്പത്തിക താല്‍പ്പര്യം സംരക്ഷിക്കുയാണ് അമേരിക്ക. ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നത് ഇസ്‌റാഈലിനു ഭീഷണിയാകാതിരിക്കാനാണ്.
ഗള്‍ഫ് യുദ്ധത്തിന്റെ മറവില്‍ അരക്കോടിയോളം മനുഷ്യരെയാണ് ഇറാഖില്‍ ചുട്ടുകൊന്നത്. ഇറാനെ പാഠം പഠിപ്പിച്ചു വരുതിയില്‍ നിര്‍ത്താന്‍ യമനില്‍ പള്ളിക്കൂടങ്ങളിലും ആശുപത്രികളിലും ബോംബ് വര്‍ഷിച്ചു കൊന്നുതള്ളിയത് 20 ലക്ഷം പേരെയാണ്. ചോരപ്പൈതങ്ങളും വൃദ്ധരും രോഗികളും അക്കൂട്ടത്തിലുണ്ട്. നാഗസാക്കിയില്‍ അണുബോംബിട്ട് രണ്ടു ലക്ഷം പേരെ ഭസ്മമാക്കിയ അമേരിക്കയെക്കാള്‍ വലിയ ആഗോള ഭീകരന്‍ ചരിത്രത്തിലുണ്ടായിട്ടില്ല.


1948 മുതല്‍ ഒരു വെടിയെങ്കിലും പൊട്ടാത്ത ഒരു വെള്ളിയാഴ്ച ഫലസ്തീനില്‍ ഉണ്ടായിട്ടില്ല. സയണിസ്റ്റ് ഭീകരന്മാര്‍ക്ക് ഫണ്ടും ആയുധവും നയതന്ത്ര പിന്‍ബലവും നല്‍കി പാലൂട്ടി വളര്‍ത്തിക്കൊണ്ടുവന്നതും സാമ്രാജ്യത്വ ശക്തികള്‍ തന്നെ. അബൂബക്കര്‍ ബഗ്ദാദിയും ഉസാമ ബിന്‍ ലാദനും മസൂദ് അസ്ഹറും വഴിപിഴച്ച ഭീകരര്‍തന്നെ. അവര്‍ വരുത്തിവച്ച നാശം മാപ്പര്‍ഹിക്കാത്ത പാതകമാണ്. രാജ്യം കാക്കുന്ന ധീരജവാന്മാര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിന് ഇടയിലേക്ക് സ്‌ഫോടക വസ്തു നിറച്ച വാഹനമോടിച്ചു കയറ്റി 40 സൈനികരെ പുല്‍വാമയില്‍ കൊന്ന ഭീകരനും മാപ്പര്‍ഹിക്കുന്നില്ല.
അതേസമയം, ഇതിനൊക്കെ പിറകിലുള്ള പിന്നാമ്പുറ ശക്തികളെയും അവരുടെ ചെയ്തികളെയും കണ്ടില്ലെന്നു നടിക്കരുത്.

കള്ളവോട്ട് രീതി

ലോകസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപകമായ കള്ളവോട്ട് നടന്നതായി സി.സി.ടി.വി ദൃശ്യങ്ങള്‍ വെളിപ്പെടുത്തി. പോളിങ് ഉദ്യോഗസ്ഥര്‍ നോക്കുകുത്തികളാക്കപ്പെട്ടു. ഒരു തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് ഒരാള്‍ ഒന്നിലധികം വോട്ട് ചെയ്യുന്നു. അതും എല്ലാവരുടെയും മുന്നില്‍വച്ച്. സാധ്യമാകുംവിധം ഒട്ടുമിക്ക പാര്‍ട്ടികളും കള്ളവോട്ട് മത്സരത്തില്‍ പങ്കാളികളാവാന്‍ ശ്രമിച്ചിട്ടുണ്ടത്രേ. കേസെടുക്കാന്‍ നിര്‍ദേശിച്ച സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പക്ഷം പിടിക്കുകയാണെന്ന പരാതിയാണിപ്പോള്‍ ഒരു കൂട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്.
ഉദ്യോഗസ്ഥരെ നിര്‍ഭയമായും സ്വതന്ത്രമായും ജോലിചെയ്യാന്‍ അനുവദിക്കാത്തതിനെ ജനാധിപത്യമെന്നു പറയാന്‍ കഴിയില്ല. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരായ ഭരണകൂടങ്ങള്‍ നിയമലംഘകരാകുന്നു. വേലി തന്നെ വിളവു തിന്നുന്നു എന്നര്‍ഥം. ജനാധിപത്യ വ്യവസ്ഥയോടു ബഹുമാനമുള്ള വോട്ടര്‍മാര്‍ മണിക്കൂറുകളോളം ക്യൂ നിന്ന് ചെയ്യുന്ന വോട്ടിന് വിലയില്ലാതാക്കുന്ന കള്ളവോട്ട് സമ്പ്രദായം തിരുത്തപ്പെടുണം. ഭരിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലെങ്കില്‍ ഭരണീയര്‍ക്ക് മറ്റെന്തു ചെയ്യാന്‍ കഴിയും. കള്ളവോട്ട് കടുത്ത അപരാധം എന്ന കാര്യത്തിലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago