HOME
DETAILS
MAL
കേരളത്തിലെ ക്വാറികളുടെ ഖനനാനുമതി കേന്ദ്രം നിര്‍ത്തിവെച്ചു
backup
September 03 2018 | 11:09 AM
ന്യൂഡല്‍ഹി: പ്രളയവും ശക്തമായ ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് കേരളത്തില്‍ പുതിയ ക്വാറികള്‍ക്കുള്ള ഖനനാനുമതി നല്‍കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ത്തിവച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്ദ സമിതിയാണ് തീരുമാനമെടുത്തത്.
ഖനനവും പ്രളയത്തിന് കാരണമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. കേരളത്തില്‍ നടക്കുന്ന ഖനനത്തിന്റെ സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്തോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."