ദുര്യോധനന്‍ എന്നല്ല മോദിയെ വിളിക്കേണ്ടത് ആരാചാര്‍ എന്ന്; പ്രിയങ്കയെ തിരുത്തി റാബ്‌റി ദേവി
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹങ്കാരത്തെ പരാമര്‍ശിക്കുന്നതിനിടെ അദ്ദേഹത്തെ മഹാഭാരതത്തിലെ കഥാപത്രമായ ദുര്യോധനനുമായി ഉപമിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ തിരുത്തി ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി. നരേന്ദ്ര മോദിയെ ദുര്യോധനന്‍ എന്നല്ല വിളിക്കേതെന്നും മറിച്ച് ആരാചാര്‍ എന്നാണെന്നും റാബ്രി ദേവി പറഞ്ഞു. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയുമായി സംസാരിക്കുകയായിരുന്നു ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയായ റാബ്രി ദേവി.
മോദിയെ ദുര്യോധനന്‍ എന്നു വിളിച്ചതിലൂടെ പ്രിയങ്ക തെറ്റ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തെ ആരാചാര്‍ എന്നായിരുന്നു വിളിക്കേണ്ടിയിരുന്നത്. ജഡ്ജിമാരെയും മാധ്യമപ്രവര്‍ത്തകരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന ഒരാളുടെ ഉദ്ദേശം എന്തായിരിക്കും? അതു വളരെ അപകടമായിരിക്കും- റാബ്രി ദേവി പറഞ്ഞു.
ചൊവ്വാഴ്ച ഹരിയാനയിലെ അംബാലയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് മോദിയെ പ്രിയങ്ക ദുര്യോധനനുമായി ഉപമിച്ചത്.
ഈ രാജ്യം ഒരിക്കലും അഹങ്കാരികള്‍ക്കു മാപ്പു നല്‍കില്ല. ചരിത്രം ഇതുപലതവണ തെളിയിച്ചതാണ്. മഹാഭാരതത്തിലും ഇതിനു തെളിവുണ്ട്.
ദുര്യോധനനും ഇത്തരം അഹങ്കാരത്തിലായിരുന്നു. ദുര്യോധനനെ ഭഗവാന്‍ കൃഷ്ണന്‍ നേര്‍വഴി നടത്താന്‍ ശ്രമിച്ചെങ്കിലും ശ്രീകൃഷ്ണനെതിരേ തിരിയുകയായിരുന്നു ദുര്യോധനന്‍ ചെയ്തത്- എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."