HOME
DETAILS
MAL
സഊദി കെ.എം.സി.സി സുരക്ഷാ പദ്ധതി: അഞ്ചരക്കോടിയുടെ സഹായം വിതരണം ചെയ്തു
backup
September 20 2020 | 03:09 AM
മലപ്പുറം: സഊദി കെ.എം.സി.സിയുടെ സുരക്ഷാ പദ്ധതി അംഗങ്ങളായിരിക്കെ മരിച്ചവരുടെ കുടുംബത്തിനും ചികിത്സയിലിരിക്കുന്നവര്‍ക്കും സഊദി നാഷണല്‍ കമ്മിറ്റിയുടെ സഹായം വിതരണം ചെയ്തു.
2020 സുരക്ഷാ പദ്ധതി അംഗങ്ങളായ 81 പേരുടെ കുടുംബത്തിനും ആറ് ലക്ഷം രൂപ വീതവും 150 ഓളം രോഗികള്‍ക്ക് ഒന്നരക്കോടി രൂപയോളവുമാണ് വിതരണം ചെയ്തത്. 81 പേരില്‍ 21 പേരും കോവിഡ് ബാധിതരായി മരിച്ചവരാണ്.
പാണക്കാട്ട് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജിസാനില്‍ ജോലി ചെയ്തിരുന്ന ചന്ദ്രന് മണ്ണാര്‍ക്കാട്, തബൂകില് ജോലി ചെയ്തിരുന്ന സുബ്രമണ്യന്‍ ഇരുമ്പുഴി, റിയാദില്‍ ജോലി ചെയ്തിരുന്ന ഖാദര്‍ അബ്ദുല്‍ ഹമീദ് കടലുണ്ടി എന്നിവരുടെ കുടുംബങ്ങളാണ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളില്‍ ഫണ്ട് ഏറ്റുവാങ്ങിയത്.
കെ.പി.എ മജീദ്, കെ.പി മുഹമ്മദ് കുട്ടി, മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.എസ്. ഹംസ, എം.എല്‍.എമാരായ പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍, അഡ്വ. എം.ഉമ്മര്‍, പി.അബ്ദുല്‍ ഹമീദ്, പി.ഉബൈദുല്ല, ടി.വി ഇബ്റാഹീം എന്നിവരും കെഎംസിസി നേതാക്കളായ എ.പി ഇബ്റാഹീം മുഹമ്മദ്, യു.എ നസീര്‍, ഖാദര്‍ ചെങ്കള, റഫീഖ് പാറക്കല്‍ എന്നിവരും പ്രസംഗിച്ചു.
പഴേരി കുഞ്ഞിമുഹമ്മദ്, മൊയ്തീന് കോയ കല്ലമ്പാറ, പിഎം അബ്ദുല്‍ ഹഖ്, സി.കെ ശാക്കിര്‍, ഫാസ് മുഹമ്മദലി, സുലൈമാന്‍ മാളിയേക്കല്‍, ബശീര്‍ കൂട്ടായി, അസീസ് ചേളാരി, ഇസ്മാഈല്‍ മുണ്ടക്കുളം, മജീദ് അരിമ്പ്ര, ഹാരിസ് തലാപ്പില്‍, ബാവ താനൂര്‍, പി.എം.എ ജലീല്‍, മുഹമ്മദ് വെള്ളമുണ്ട, സുല്‍ഫിക്കര്‍ ഒതായി, മുഹമ്മദ് തെങ്കര, പി.എം.എ ഗഫൂര്‍, ഒ.പി ഹബീബ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."