ത്രിപുരയിലെ 168 ബൂത്തുകളില്‍ റീപോളിങ്
ന്യൂഡല്‍ഹി: വെസ്റ്റ് ത്രിപുര ലോക്സഭാ മണ്ഡലത്തിലെ 168 ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിട്ടു. ഏപ്രില്‍ 11നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.
83 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. വോട്ടെടുപ്പിനിടെ വ്യാപകമായി ബൂത്ത് പിടിത്തം നടന്നതായ പ്രതിപക്ഷപാര്‍ട്ടികളുടെ പരാതി പരിഗണിച്ചാണ് കമ്മിഷന്റെ നടപടി. 168 ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കുകയും മെയ് 12ന് ഇവിടെ റീപോളിങ് നടത്താനുമാണ് കമ്മിഷന് ഉത്തരവിട്ടിരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ് നടക്കുക.
വോട്ടെടുപ്പ് നടന്ന 1679 ബൂത്തുകളില്‍ 774 എണ്ണത്തില്‍ റീപോളിങ് നടത്തണമെന്നായിരുന്നു സി.പി.എമ്മും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തില്‍ വ്യാപകമായി ബൂത്ത് പിടിത്തവും ആക്രമണവും ഉണ്ടായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."