കെ.പി.എല്‍ സെമി ലൈനപ്പായി
കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗിലെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ നേവി വിജയിച്ചതോടെ സെമി ലൈനപ്പ് തയാറായി. ഇന്നലെ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെയാണ് ഇന്ത്യന്‍ നേവി തോല്‍പ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ നേവിയുടെ വിജയം. ബിപാക താപയാണ് നേവിയുടെ വിജയ ഗോള്‍ നേടിയത്. ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഇന്ത്യന്‍ നേവി ഗ്രൂപ്പ് ചാംപ്യന്മാരായി.
ആറ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ നേവിക്കും കേരള ബ്ലാസ്റ്റേഴ്സിനും 12 പോയിന്റ് വീതമാണുള്ളത്. ഗോള്‍ ശരാശരിയാണ് ഇന്ത്യന്‍ നേവിയെ ഗ്രൂപ്പില്‍ ഒന്നാമതെത്തിച്ചത്. മെയ് 11ന് ഇന്ത്യന്‍ നേവിയും എഫ്.സി കേരളയും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ മെയ് 12ന് കേരളാ ബ്ലാസ്റ്റേഴ്സും ഗോകുലം എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിലായിരിക്കും രണ്ട് മത്സരങ്ങളും അരങ്ങേറുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."