വെള്ളപ്പൊക്കം: ഭാരതി അക്‌സ ഇന്‍ഷൂറന്‍സ് നടപടികള്‍ ലളിതമാക്കി
കോഴിക്കോട്: ഭാരതി അക്‌സ ലൈഫ് ഇന്‍ഷൂറന്‍സ്, ഭാരതി അക്‌സ ജനറല്‍ ഇന്‍ഷൂറന്‍സ് എന്നിവ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്ലെയിം നടപടിക്രമങ്ങള്‍ ലളിതമാക്കി. പുതിയ നിര്‍ദേശപ്രകാരം ക്ലെയിം ഉന്നയിക്കുന്നതിന് നോമിനിയുടെ ക്യാന്‍സല്‍ ചെയ്ത ബാങ്ക് ചെക്കിനൊപ്പമുള്ള കുറിപ്പ്, അംഗീകൃത ആശുപത്രിയില്‍നിന്നോ പൊലിസില്‍നിന്നോ സായുധ സേനയില്‍നിന്നോ ഉള്ള മരണസര്‍ട്ടിഫിക്കറ്റ്, നോമിനിയുടെ ആധാര്‍കാര്‍ഡ് എന്നിവ മതിയാവും. കാലതാമസമില്ലാതെ ക്ലെയിം നല്‍കുന്നതിന് എല്ലാ ജില്ലകളിലും സഹായകേന്ദ്രങ്ങളും ഏര്‍പ്പെടുത്തി.
പ്രീമിയം അടയ്ക്കുന്നതിനുള്ള 15, 30 ദിവസത്തെ അധികദിവസ കാലാവധി 60 ദിവസമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 2018 ജുലൈ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഇത് ബാധകമാണ്.
വൈകി അടക്കുന്ന പ്രീമിയങ്ങളില്‍ പിഴ ഒഴിവാക്കി. സമാനമായി കസ്റ്റമേഴ്‌സിനെ സഹായിക്കുന്നതിനായി കൊച്ചി, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ഒരുക്കുകയും ക്ലെയിം നടപടികള്‍ വേഗത്തിലാക്കുന്നതിന് നോഡല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതായി ഭാരതി അക്‌സ ലൈഫ് ഇന്‍ഷൂറന്‍സ് സി.ഇ.ഒ വികാസ് സേത്, ഭാരതി അക്‌സ ജനറല്‍ ഇന്‍ഷൂറന്‍സ് എം.ഡിയും സി.ഇ.ഒയുമായ സഞ്ജീവ് ശ്രീനിവാസന്‍ എന്നിവര്‍ അറിയിച്ചു.
മോട്ടൊര്‍ ക്ലെയിംസുകളുടെ കാര്യത്തില്‍ രേഖകള്‍ പലതും ഒഴിവാക്കിയിട്ടുണ്ട്. ചെറിയ കേടുപാടുകള്‍ക്ക് ഡിജിറ്റല്‍ മീഡിയ വഴി ഫോട്ടൊ നല്‍കിയാല്‍ സര്‍വേ ഒഴിവാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."