HOME
DETAILS
MAL
ചികിത്സയിലിരുന്ന 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: രണ്ട് പേര് പിടിയില്‍
backup
May 08 2019 | 22:05 PM
തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 11 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെയും ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച കൂട്ടാളിയെയും സിറ്റി ഷാഡോ പൊലിസ് കാസര്‍കോട്ട് നിന്ന് പിടികൂടി. കാസര്‍കോട് ഹോസ്ദുര്‍ഗ് കല്ലന്‍ചിറ റെയ്ഹാന മന്‍സിലില്‍ മുഹമ്മദ് ആഷിഖ് (22), മേനംകുളം പാര്‍വതി നഗര്‍ പുതുവല്‍പുത്തന്‍വീട്ടില്‍ ഗോകുല്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആഷിഖ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മാതാവ് ലാബില്‍ പരിശോധനാ റിപ്പോര്‍ട്ട് വാങ്ങാന്‍ പോയ സമയത്താണ് ഇയാള്‍ മുറിയില്‍ കയറി പെണ്‍കുട്ടിയെ കടന്നു പിടിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."