ഡാം സുരക്ഷ: അത്യാഹിത രൂപരേഖ തയാറാക്കണമെന്നാവശ്യപ്പെട്ട് ഹരജി
കൊച്ചി: കേരളത്തിലെ ഡാം സുരക്ഷയുമായി ബന്ധപ്പെട്ടു അത്യാഹിത രൂപരേഖ തയാറാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഐ.എ.എസ് ഓഫിസര്‍ എം.പി ജോസഫ് ഹൈക്കോടതിയില്‍ ഹരജി നല്കി. കേസില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍, കേരള ഡാം സുരക്ഷാ അതോറിറ്റി, ദേശീയ ജല കമ്മീഷന്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേരള ദുരന്ത നിവാരണ അതോറിറ്റി, കെ.എസ്.ഇ.ബി, സംസ്ഥാന ജലസേചന വകുപ്പ്, മന്ത്രിമാരായ എം.എം മണി, മാത്യു ടി തോമസ്, പ്രളയ ബാധിത ജില്ലകളിലെ ജില്ലാ കലക്ടര്‍മാര്‍ എന്നിവരെ എതിര് കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്. മന്ത്രിമാര്‍ ഒഴികെയുള്ള എതിര് കക്ഷികള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ നോട്ടിസ് പുറപ്പെടുവിച്ചു.
കേന്ദ്ര ജല കമ്മീഷന്, അത്യാഹിത ഘട്ടങ്ങളില്‍ ഡാമും പദ്ധതി പ്രദേശങ്ങളും കൈകാര്യം ചെയ്യുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. പ്രളയവുമായി ബന്ധപ്പെട്ടു ശരിയായ രീതിയിലുള്ള അന്വേഷണം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. പ്രളയവുമായി ബന്ധപ്പെട്ട പ്രവചനങ്ങള്‍ക്ക് കേരളത്തില്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നുംഡാം സുരക്ഷയുമായി ബന്ധപ്പെട്ടു നിലവിലുള്ള അവസ്ഥയുടെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. മാത്യു കുഴല്നാടന് മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."