HOME
DETAILS
MAL
യു.എ.ഇയെ കുഞ്ഞാലിക്കുട്ടി കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുന്നു: കോടിയേരി
backup
September 21 2020 | 01:09 AM
തിരുവനന്തപുരം: യു.എ.ഇയെ കള്ളക്കടത്ത് രാജ്യമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രഖ്യാപിക്കുകയാണെന്നും ഇത് പ്രവാസികളെ കൊലയ്ക്കുകൊടുക്കുന്നതിനു തുല്യമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ഖുര്‍ആനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവന്‍കൊണ്ട് പന്താടുകയാണ്.
നിലപാടില്‍ ഉറച്ചു നില്ക്കുന്നുവെങ്കില് ഇതു സംബന്ധിച്ച തെളിവുകള്‍ അടിയന്തരമായി എന്‍.ഐ.എക്ക് കൈമാറാന്‍ കുഞ്ഞാലിക്കുട്ടി തയാറാകണം. അല്ലെങ്കില്‍ നിരുത്തരവാദിത്വപരമായ പ്രസ്താവനയ്ക്ക് കുഞ്ഞാലിക്കുട്ടി മാപ്പ് പറയണം.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകര്‍ക്കുന്ന പ്രസ്താവന നടത്തിയ പാര്‍ലമെന്റ് അംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമുദായിക സംഘടനകളുള്‍പ്പെടെ എതിര്‍ത്തിട്ടും ഖുര്‍ആന്‍ വിരുദ്ധത കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചത് ബി.ജെ.പി വിധേയത്വത്തിന്റെ ആഴം തുറന്നുകാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."