HOME
DETAILS

മലേഗാവ് സ്‌ഫോടനത്തിലെ പിടികിട്ടാ പുള്ളികള്‍ ഗൗരിലങ്കേഷ് പ്രതികള്‍ക്ക് ബോംബ് നിര്‍മാണ ക്ലാസുകള്‍ നടത്തി, പ്രതികള്‍ പ്രഗ്യയുടെ കൂട്ടാളികള്‍

  
backup
May 09 2019 | 04:05 AM

national-malegaons-wanted-linked-to-pragya-held-bomb-training-camps


ബംഗളൂരു: മാലെഗാവ്, സംഝോധ എക്‌സ്പ്രസ്സ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്തിയ ഹിന്ദുത്വ ഭീകരവാദി സംഘടനയായ അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകര്‍ മറ്റൊരു തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകര്‍ക്ക് ബോംബ് നിര്‍മാണ് പരിശീലന ക്ലാസുകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ഗൗരിലങ്കേഷ് കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെതാണ് റിപ്പോര്‍ട്ട്. കേസില്‍ ബംഗളൂരു കോടതിയിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകരാണ് ഗൗരിലങ്കേഷ് കേസിലെ പ്രതികള്‍. മലേഗാവ് സ്‌ഫോടനത്തിലെ പ്രതികള്‍ക്ക് ഗൗരിലങ്കേഷ് കൊലപാതകവുമായുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ റിപ്പോര്‍ട്ട്. 2006നും 2008നും ഇടയിലാണ് മാലെഗാവ്, സംഝോധ എക്‌സ്പ്രസ്സ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായത്.

മലേഗാവ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതികളിലൊരാളായ പ്രഗ്യാ സിങ് താക്കൂര്‍ ബി.ജെ.പിയുടെ വിജയമുറപ്പുള്ള സീറ്റുകളിലൊന്നായ ഭോപ്പാലില്‍ മത്സരിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ സനാതന്‍ സന്‍സ്തയുടെ മൂന്ന് പ്രവര്‍ത്തകരും നാല് സാക്ഷികളും ബോംബ് പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2011നും 2016നും ഇടയിലുള്ള കാലയളവിലാണ് ബോംബ് നിര്‍മാണ പരിശീലനം നടന്നത്. ഒരു ബാബാജിയുടെയും നാല് ഗുരുജിമാരുടേയും നേതൃത്വത്തിലായിരുന്നു പരിശീലനം. 2018ല്‍ ഗുജറാത്തില്‍ നിന്നും അറസ്റ്റിലായ സുരേഷ് നായര്‍ ആണ് ബാബാജി എന്ന് പിന്നീട് അറിഞ്ഞു. ഏതാണ്ട് 11 വര്‍ഷം ഒളിവില്‍ക്കഴിഞ്ഞ ശേഷമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്യാനായത്. 2007 അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസിലെ പ്രതിയാണിയാള്‍. ഗൗരി ലങ്കേഷ് വധം നടപ്പാക്കിയ സനാതന്‍ സന്‍സ്ഥയുമായി ബന്ധമുണ്ട് ഇയാള്‍ക്കെന്നും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

ആകെ 19 ട്രെയിനിങ് ക്യാമ്പുകളാണ് സനാതന്‍ സന്‍സ്ഥ നടത്തിയതെന്ന് അന്വേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഈ ക്യാമ്പുകള്‍ നടന്നത്. ഇവയില്‍ അഞ്ച് ഐ.ഇ.ഡി വിദഗ്ധരും പങ്കെടുത്തിരുന്നു.


ഗുരുജിമാരെ കുറിച്ചും സുരേഷ് നായരോടെ അറസ്‌റ്റോടെ വിവരം ലഭിച്ചിരുന്നു. ഡാംഗെ, കല്‍സന്‍ഗാര, അശ്വിനി ചൗഹാന്‍ എന്നിവരാണ് മൂന്ന് ഗുരുജിമാര്‍. സംഝോത എക്‌സ്പ്രസ്സ് സ്‌ഫോടനം അടക്കം നാല് സ്‌ഫോടനക്കേസുകളില്‍ പ്രതികളാണ് ഇവരെന്നും അന്വേഷകര്‍ കണ്ടെത്തി. ക്യാംപുകളിലെ നാലാമത്തെ പരിശീലകനായ പ്രതാപ് ഹസ്ര പശ്ചിമ ബംഗാളിലെ തീവ്ര ഹിന്ദു സംഘടനയായ ഭവാനി സേന പ്രവര്‍ത്തകനാണ്.

ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ പിന്തുടര്‍ന്നാണ് സുരേഷ് നായരുള്‍പെ
ടെയുള്ളവരെ പിടികൂടിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ശിവസേന മുന്‍ കൗണ്‍സിലറായ ശ്രീകാന്ത് പങ്കാര്‍ക്കര്‍, 2013 ലെ നരേന്ദ്ര ദബോല്‍ക്കര്‍ കേസിലെ ഷൂട്ടറായ ശരത് കലസ്‌ക്കര്‍, മെക്കാനിക്കായ വാസുദേവ് സൂര്യവംശി എന്നിവര്‍ നല്‍കിയ മൊഴികളെ വെച്ച് സ്‌കെച്ചുകള്‍ തയ്യാറാക്കി. സാങ്കേതിക വിശകലനത്തിലൂടെ ഇവര്‍ കഴിയുന്ന സ്ഥലവും കണ്ടെത്തി.

സുരേഷ് നായരെ 2018 നവംബര്‍ മാസത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഗുജറാത്തിലെ ഭറൂച്ചില്‍ നിന്നും പിടികൂടിയത്. ഇയാള്‍ക്ക് മറ്റുള്ള പ്രതികളുടെ ചിത്രങ്ങള്‍ കാണിച്ചുകൊടുത്താണ് പൊലിസ് അവരെ തിരിച്ചറിഞ്ഞത്. ഡാംഗെ ഒരു മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. ഇയാള്‍ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസ് നിലവിലുണ്ട്. എന്‍.ഐ.എയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്ളയാളാണ്. ഡാംഗെയുടെയും കല്‍സംഗാരയുടെയും തലയ്ക്ക് 10 ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ഹക്‌ലയുടെ തലയ്ക്ക് 5 ലക്ഷം രൂപയാണ് പാരിതോഷികം. ഇരുവരും ഇപ്പോഴും ഒളിവിലാണ്.


ബാബാജി എന്നറിയപ്പെടുന്ന സുരേഷ് നായര്‍ സന്യാസിമാരുടെ വേഷത്തിലാണ് കറങ്ങി നടന്നിരുന്നതെന്ന് പിടിയിലായവരുടെ മൊഴികള്‍ വ്യക്തമാക്കി. പെട്രോള്‍ ബോംബുകളും, ഇലക്ട്രിക്കല്‍ സര്‍ക്ക്യൂട്ടോടു കൂടിയ പൈപ്പ് ബോംബുകളും നിര്‍മിക്കാന്‍ സുരേഷ് നായര്‍ക്കറിയാം.

മാലെഗാവ് സ്‌ഫോടനക്കേസില്‍ ഇപ്പോള്‍ ജാമ്യത്തിലുള്ള പ്രഗ്യാ സിങ് ഭോപ്പാലില്‍ നിന്ന് മത്സരിക്കുന്നുണ്ട്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രഗ്യ ജാമ്യം നേടിയത്. ഗൗരി വധക്കേസിലെ സുരേഷ് നായരടക്കമുള്ള പ്രതികള്‍ക്ക് പ്രഗ്യയുമായി ബന്ധമുണ്ടെന്നാണ് അന്വേഷകരുടെ കണ്ടെത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  28 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  41 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago