റംസിയുടെ ആത്മഹത്യ: നടിയെ സീരിയലില്‍നിന്ന് നീക്കി
കൊല്ലം: റംസിയുടെ ആത്മഹത്യാ കേസില്‍ ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ സീരിയലില്‍ നിന്നും ഒഴിവാക്കി. റംസിയുടെ പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി.
റംസിയുടെ മരണത്തില്‍ ലക്ഷ്മിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് റംസിയുടെ വീട്ടുകാര്‍ ആരോപിക്കുകയും ഇതുമായി ബന്ധപ്പെട്ട് പൊലിസ് ലക്ഷ്മിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ മാസം മൂന്നിന് ആയിരുന്നു വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസിയ (24) യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെങ്കിലും മറ്റൊരു വിവാഹാലോചന വന്നപ്പോള്‍ ഹാരിസ് റംസിയെ ഒഴിവാക്കാന്‍ ശ്രമിക്കുകയും അതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ ഹാരിസിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ലക്ഷ്മിയേയും ഭര്‍ത്താവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തത്.
ഇതിനിടെ ഹാരിസിന്റെ മാതാവും ലക്ഷ്മിയും കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. അന്വേഷണ സംഘത്തിനെതിരേ പരാതി ഉയര്‍ന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."