പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണം: മന്ത്രി എ.സി മൊയ്തീന്‍
തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ സംസ്ഥാനത്തുണ്ടായ പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി എ.സി മൊയ്തീന്‍. നഗരസഭയുടെ നേതൃത്വത്തില്‍ പ്രളയബാധിത മേഖലയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് ആരാഗ്യപ്രവര്‍ത്തകരും തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരും മുന്നിട്ടിറങ്ങണം. പ്രളയബാധിത മേഖലയില്‍ തിരുവനന്തപുരം നഗരസഭയുടെ പ്രവര്‍ത്തനം മാതൃകപരമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കോര്‍പറേഷന്‍ മേയര്‍ വി.കെ പ്രശാന്ത് അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വഞ്ചിയൂര്‍ പി ബാബു, പാളയം രാജന്‍, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജോണ്‍സണ്‍ ജോസഫ്, ബി.ജെ.പി ഡെപ്യൂട്ടി ലീഡര്‍ എം.ആര്‍ ഗോപന്‍, നഗരസഭ സെക്രട്ടറി എല്‍.എസ് ദീപ, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."