അധ്യാപകര്‍ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളത്തിന്റെ ആദ്യ ഗഡുവായ രണ്ടര ലക്ഷം രൂപ നല്‍കി
കഠിനംകുളം: സെന്റ് ആഡ്രൂസ് ജ്യോതിനിലയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളത്തിന്റെ ആദ്യ ഗഡുവായ രണ്ടര ലക്ഷം രൂപ നല്‍കി കൊണ്ട്് ചലഞ്ച് ഏറ്റെടുത്തു. ബാക്കിയുള്ള ആറരലക്ഷം രൂപയുടെ ചെക്കുകള്‍ വരുന്ന മാസങ്ങളില്‍ കലക്ഷനാകുന്നത് പ്രകാരവും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും മറ്റ് ജീവനക്കാരും ഈ വലിയ സംരംഭത്തില്‍ പങ്കാളികളായി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പോള്‍, സ്റ്റാഫ് സെക്രട്ടറി ഇന്ദു ജയചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് ശ്രീമ്പു എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് ചെക്ക് കൈമാറിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും, ശുചീകരണത്തിലും ഏര്‍പ്പെടുകയും വിവിധ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."