പോസ്റ്റല്‍ വോട്ടുകളിലെ ക്രമക്കേട്: ഉന്നതര്‍ക്കും സിപിഎം നേതൃത്വത്തിനും പങ്കെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പൊലിസിലെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേടുകള്‍ക്ക് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സിപിഎം നേതൃത്വത്തിനും പങ്കുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഡിജിപിയുടെ അറിവും സമ്മതവുമില്ലാതെ പൊലീസ് സേനാംഗങ്ങളുടെ വോട്ടുകളില്‍ കൃത്രിമം നടക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ല. സത്യം പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ഉന്നതര്‍ പങ്കാളികളായ ഈ കേസില്‍ കുറ്റക്കാരെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഡിജിപി ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം. വിനീത വിധേയരായ ഉദ്യോഗസ്ഥരെ കൊണ്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിലൂടെ ഒരിക്കലും യഥാര്‍ത്ഥ പ്രതികളെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഒന്നോ രണ്ടോ ജൂനിയര്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പങ്കാളികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്. സംഘടിതവും ആസൂത്രിതവുമായി നടന്ന ഈ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പങ്കില്ലെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."