പന്നിപ്പനി ബാധിച്ച് സ്ത്രീ മരിച്ചു
മദീന: മദീന നഗരത്തിനു സമീപത്തെ ഉള്‍ഗ്രാമത്തില്‍ പന്നിപ്പനി ബാധിച്ച് സ്ത്രീ മരിച്ചു. മഹ്ദുദ്ദഹബ് ജനറല്‍ ആശുപത്രിയിലാണ് എച്ച് 1 എന്‍1 ബാധിച്ച് വനിത മരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍അബ്ദുല്‍ആലി വ്യക്തമായത്.
മഹ്ദുദ്ദഹബില്‍ നിന്ന് ഇരുപതു കിലോമീറ്റര്‍ ദൂരെ അല്മസ്റഅ് ഗ്രാമത്തില്‍ പന്നിപ്പനി കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. പന്നിപ്പനി ബാധിച്ച എട്ടു പേരെ മഹ്ദുദ്ദഹബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്െപ്പട്ട സ്ത്രീയാണ് മരിച്ചത്. പരിശോധനയില്‍ ഇവര്‍ക്ക് എച്ച്1 എന്‍1 (പന്നിപ്പനി) ആണെന്ന് വ്യക്തമായി. ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തി രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും രോഗം ബാധിച്ചവരുമായി ഇടപഴകിയവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുകയും ചെയ്തു. ഗ്രാമവാസികളില്‍ അവശേഷിക്കുന്നവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തിവരികയാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."