മസ്ജിദുല്‍ ഹറമിലെത്തുന്ന വനിതകള്‍ ഇസ്ലാം നിഷ്കര്‍ഷിക്കുന്ന വസ്ത്രം ധരിച്ചു പവിത്രത കാത്തു സൂക്ഷിക്കണം: മക്ക ഹറം ചീഫ് ഇമാം
മക്ക: വിശുദ്ധ റമദാന് മാസത്തേയും മസ്ജിദുല്‍ ഹറമിനെയും ആദരിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് മക്ക ഹറം ചീഫ് ഇമാമും ഇരുഹറം കാര്യാലയ മേധാവിയുമായ ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ ഇസ്ലാം നിഷ്കര്‍ഷിച്ച രീതിയില്‍ ശരീരം മറയുന്ന വസ്ത്രം ധരിച്ചാണ് പള്ളിയിലെത്തേണ്ടതെന്നും മസ്ജിദുല്‍ ഹറമിലെത്തുന്ന വിശ്വാസികള്‍ ഐഹിക കാര്യങ്ങളില്‍ വ്യാപൃതരാകാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. തിങ്കളാഴ്ച ഇശാഅ് നിസ്കാരത്തിന് നേതൃത്വം നല്‍കിയതിന് ശേഷം നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ ഓര്‍മിപ്പിച്ചത്.
റമദാനില്‍ ത്വവാഫ് ചെയ്യുന്നവര്‍ക്ക് മാത്രം മതാഫ് പരിമിതപ്പെടുത്തിയിരിക്കുന്ന കാര്യം മനസ്സിലാക്കണം. വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഹറമിനകത്തെ നടവഴികളില്‍ തിക്കുംതിരക്കുമുണ്ടാക്കരുത്. സുരക്ഷയും സുഗമമായ നടത്തിപ്പിനും വേണ്ടിയാണ് സുരക്ഷാ വിഭാഗങ്ങളും വളണ്ടിയര്‍മാരും പ്രവര്‍ത്തിക്കുന്നത്. അവരുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കണം. പുണ്യമാസത്തില്‍ ആത്മാര്‍ഥമായി പശ്ചാത്തപിച്ച് നരകത്തില്‍നിന്ന് മോചനം നേടുന്നവരില്‍ ഉള്‍പ്പെടാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് ശൈഖ് സുദൈസ് പ്രാര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."