മത ഗ്രന്ഥങ്ങളെയും ചിഹ്നങ്ങളെയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്: എസ്‌ഐസി ജിദ്ദ
ജിദ്ദ: കേരളത്തിലെ സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ദൃശ്യ മാധ്യമങ്ങളിലും നവ സാമൂഹ്യ മാധ്യമങ്ങളിലും നടക്കുന്ന സംവാദങ്ങളിൽ വിശുദ്ധ ഗ്രന്ഥത്തെയും മത ചിഹ്നങ്ങളെയും അവഹേളിക്കാൻ ആസൂത്രിത ശ്രമങ്ങൾ പ്രകടമായ സാഹചര്യത്തിൽ മതസൗഹാർദ്ദം തകർക്കാനിട വരുന്ന ചർച്ചകൾ അവസാനിപ്പിക്കണമെന്നും രാജ്യത്തെ നിയമവ്യവസ്ഥകൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ കുറ്റാരോപിതർക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾക്ക് മറയിടാനും പൊതു ജന സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനും മത ഗ്രന്ഥത്തെയും വിശ്വാസ കാര്യങ്ങളെയും വലിച്ചിഴക്കുന്ന അപകടകരമായ നീക്കം തിരിച്ചറിഞ്ഞു അവധാനപൂർവം പ്രതികരിക്കാൻ സമൂഹത്തിലെ മുഴുവൻ വിഭാഗവും തയാറാകണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ. സി ) ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടെറിയേറ്റ് സംയുക്ത പ്രസ്താവനയിൽ ആവശ്യപെട്ടു.
യോഗത്തിൽ സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ, സയ്യിദ് അൻവർ തങ്ങൾ, അബൂബക്കർ ദാരിമി ആലംപാടി, മുസ്തഫ ബാഖവി ഊരകം, മുജീബ് റഹ്മാനി, സുബൈർ ഹുദവി, ഉസ്മാൻ എടത്തിൽ, മുസ്തഫ ഫൈസി ചേറൂർ, നൗഷാദ് അൻവരി മോളൂർ, എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ദിൽഷാദ് തലാപ്പിൽ സ്വാഗതവും, അൻവർ ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."