സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ്; അന്വേഷണത്തിന് ഉത്തരവ്
തൃശൂര്‍: ബോധക്ഷയത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ പട്ടിക്കാട് സ്വദേശിയായ ആറ് വയസുകാരി സോനയ്ക്ക് ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് തൃശൂര്‍ ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്കി.
തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറും ചികിത്സാപ്പിഴവിനെ കുറിച്ച് അന്വേഷിക്കണമെന്ന് കമ്മിഷന് ജുഡിഷ്യല്‍ അംഗം പി. മോഹന്‍ദാസ് ആവശ്യപ്പെട്ടു. 30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് അടുത്തമാസം തൃശൂരിലെ സിറ്റിങില്‍ പരിഗണിക്കും. കണ്ണൂര്‍ സ്വദേശി മുജീബ് റഹ്മാന് നല്കിയ പരാതിയിലാണ് നടപടി.
തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിക്കെതിരേയാണ് പരാതി. ആശുപത്രിയില്‍ നിന്ന് വിട്ടയച്ച ശേഷം കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍ പ്രത്യക്ഷമായി. പാടുകള്‍ക്ക് കാരണം അഞ്ചാംപനിയാണെന്നാണ് ജൂബിലി മിഷന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ മറ്റൊരു ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്കു നല്കിയ മരുന്നുകളുടെ പാര്‍ശ്വഫലമാണ് ശരീരത്തിലെ പാടുകളെന്ന് വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."