പങ്കാളിത്ത പെന്ഷന്: പുനഃപരിശോധനാ നടപടി വൈകും
തിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് പദ്ധതി പുനഃപരിശോധിക്കുമെന്ന ഇടതുസര്‍ക്കാര്‍ വാഗ്ദാനം വൈകും. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച എസ്. സതീഷ് ചന്ദ്രബാബു ചെയര്‍മാനായുള്ള സമിതിയുടെ കാലാവധി ഈമാസം ഏഴിന് പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് സമിതിയുടെ കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി.കഴിഞ്ഞ നവംബര്‍ ഏഴിനാണ് പങ്കാളിത്ത പെന്ഷന് പദ്ധതി പുനഃപരിശോധിക്കാന്‍ എസ്. സതീഷ് ചന്ദ്രബാബു ചെയര്‍മാനായുള്ള സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. കമ്മിറ്റി മൂന്നുമാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും ആറുമാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കേണ്ടതായിരുന്നു.
മാത്രമല്ല, സമിതി ഇതുവരെ ഒരു സിറ്റിങ് പോലും നടത്തിയിട്ടില്ല. അതേസമയം, സമിതിക്ക് ഓഫിസോ, ജീവനക്കാരോ ഇല്ലാത്തതാണ് റിപ്പോര്‍ട്ട് തയാറാക്കാന്‍ താമസമുണ്ടായതെന്നാണ് അറിയുന്നത്. 2013ല്‍ നടപ്പാക്കിയ പങ്കാളിത്ത പെന്ഷന് പദ്ധതിക്കെതിരേ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തിയിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം ഇത് പിന്‍വലിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ താല്പര്യം കാട്ടിയില്ല. ഇതിനെതിരേ ജീവനക്കാര്‍ കഴിഞ്ഞവര്‍ഷം നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."