ഇടുക്കിയിലെ കള്ളവോട്ട്: സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും
തൊടുപുഴ: ഇടുക്കിയിലെ ഉടുമ്പഞ്ചോലയില്‍ കള്ളവോട്ട് നടന്നതായുള്ള പരാതിയില്‍ സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കാന്‍ തീരുമാനം. ഇന്നലെ ഇടുക്കി കലക്ടറേറ്റില്‍ നടന്ന പരിശോധനയില്‍ കള്ളവോട്ട് ചെയ്‌തെന്ന് സംശയിക്കുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തന്‍ രഞ്ജിത്തിനെ ബൂത്ത് ഓഫിസര്‍ക്ക് തിരിച്ചറിയാനായില്ല.
അതേസമയം, ബൂത്ത് ഏജന്റുമാര്‍ ഇയാള്‍ രണ്ടിടത്തും വോട്ട് ചെയ്തതായി ആവര്‍ത്തിക്കുന്നുമുണ്ട്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വമാണ് ഇതു സംബന്ധിച്ച പരാതി നല്‍കിയത്. 14ന് വോട്ടെണ്ണല്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ യോഗം ചേരുന്നുണ്ട്. ഇതില്‍ ചര്‍ച്ചചെയ്ത ശേഷം അന്നു തന്നെ സ്‌ട്രോങ് റൂം തുറക്കാനാണ് തീരുമാനമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. സത്യാവസ്ഥ പുറത്തുവരേണ്ടതിനായി ഇലക്ട്രറല്‍ മസ്റ്റ്‌റോള്‍ പരിശോധിക്കും. കുറ്റം കണ്ടെത്തിയാല്‍ ഉടന്‍ കേസെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി എം.എം മണിയുടെ മണ്ഡലമായ ഉടുമ്പഞ്ചോലയിലെ 68, 69 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി ആരോപണം ഉയര്‍ന്നത്. ഇലക്ഷന്‍ ഐ.ഡി കാര്‍ഡിലെ പേരുകളില്‍ മാറ്റമുണ്ടെങ്കിലും ഫോട്ടോ ഒന്നു തന്നെയാണ്. ഇനി മറ്റാരെങ്കിലുമാണോ ഇയാളുടെ പേരില്‍ വോട്ടുചെയ്തതെന്നതും പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."