ഹരികിരണം: മെഗാ ആയുഷ് മെഡിക്കല്‍ ക്യാംപ് ഇന്ന്
കൊല്ലം: നാഷനല്‍ ആയുഷ് മിഷന്, ആയുഷ് വകുപ്പ്, പട്ടികജാതി വികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി കോളനി നിവാസികളുടെ സമഗ്ര ആരോഗ്യം ലക്ഷിമിട്ട് നടപ്പാക്കുന്ന ഹരികിരണം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ ആയുഷ് മെഡിക്കല്‍ ക്യാംപ് ഇന്ന് നടക്കും.
പിറവന്തൂര്‍ കടയ്ക്കാമണ്‍ ഡോ. അംബേദ്ക്കര്‍ ഗ്രാമ കമ്മ്യൂനിറ്റി ഹാളില്‍ നടക്കുന്ന ക്യാംപ് രാവിലെ 11.30ന് വനംവകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിക്കും. കൊടിക്കുന്നില്‍
സുരേഷ് എം.പി അധ്യക്ഷനാകും.
പോഷകാഹാര കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയും ഔഷധസസ്യ തൈ വിതരണം ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണും ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ഹോമിയോ) ഡോ. വി.കെ പ്രിയദര്‍ശിനി പദ്ധതി വിശദീകരിക്കും. പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ശശികല, ജില്ലാ പഞ്ചായത്തംഗം എസ്. വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ്, വൈസ് പ്രസിഡന്റ് സുനിത രാജേഷ്, അംഗങ്ങളായ എച്ച്. റിയാസ്, അജിത ഗിരീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദ്, മറ്റു ജനപ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം) ഡോ. എസ്. ഗായത്രിദേവി, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ എം. നജീം, ഡോ. ഡി. മാലതി പങ്കെടുക്കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുവരെയാണ് മെഡിക്കല്‍ ക്യാംപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."