HOME
DETAILS
MAL
മന്ത്രി ജലീലിനെതിരേയുള്ള ആരോപണം ജനശ്രദ്ധ തിരിച്ചുവിടാനെന്ന്
backup
September 22 2020 | 00:09 AM
കോഴിക്കോട്: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മന്ത്രി കെ.ടി ജലീലിനെതിരേയുള്ള ആരോപണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഖുര്‍ആനെ മറയാക്കി രാഷ്ട്രീയ ദുഷ്പ്രചാരണം നടത്തുന്നത് ഒരു വിഭാഗത്തിന് വലിയ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ റമീസ് മുഹമ്മദ് അടക്കമുള്ള പ്രതികള്‍ മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ടവരാണ്.
അവരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലീഗ് നേതൃത്വവും ബി.ജെ.പിയും അവിശുദ്ധ കൂട്ടുകെട്ടിലേര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതമാണ് ഇടത് മന്ത്രിമാര്‍ക്കെതിരായ അക്രമസമരങ്ങള്‍. വലിയൊരു രാഷ്ട്രീയ അട്ടിമറിയിലൂടെ കേരളത്തെ ദുരന്തമുഖത്തേക്ക് കൊണ്ടുപോകാനാണ് ഇവര്‍ ശ്രമിക്കുന്നത്.
വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള യു.എഡി.എഫ്, ബി.ജെപി നീക്കങ്ങള്‍ക്കെതിരേ 26ന് ജില്ലാ ആസ്ഥാനങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഐ.എന്‍.എല്‍ നേതാക്കളായ അഹമ്മദ് ദേവര്‍ കോവില്‍, പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, കാസിം ഇരിക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."