HOME
DETAILS
MAL
മോറട്ടോറിയം പ്രഖ്യാപിച്ചതിലെ വിവേചനം ഒഴിവാക്കണമെന്ന്
backup
September 04 2018 | 04:09 AM
പെരുമ്പാവൂര്‍: പ്രളയദുരന്തം മൂലം വായ്പകളില്‍ മോറട്ടോറിയം പ്രഖ്യാപിച്ചതിലെ വിവേചനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡോ. അബേദ്കര് സാംസ്ക്കാരിക വേദി പ്രസിഡന്റ് ശിവന് കദളി മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെത്തുടര്‍ന്ന് കാര്‍ഷീക വായ്പകള്‍, ചെറുകിട വ്യവസായ വായ്പകള്‍, വ്യാപാര സ്ഥാപനങ്ങളിലെ വായ്പകള്‍, മത്സ്യ തൊഴിലാളികളുടെ വായ്പകള്‍ എന്നിവക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ കര്‍ഷക തൊഴിലാളികള്‍, പട്ടികജാതി വര്‍ഗക്കാര്‍ എന്നിവരുടെ വായ്പകളില്‍ ആശ്വാസ നടപടികള്‍ സ്വീകരിക്കാതെ വിവേചനം കാണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
വായ്പകള്‍ക്കെല്ലാം മൊറട്ടോറിയം പ്രഖ്യാപിച്ച് തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."