ട്രംപിന്റെ ഭീഷണിക്ക് കീഴടങ്ങില്ലെന്ന് ചൈന
ബെയ്ജിങ്: യു.എസ് - ചൈന വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷതയിലേക്ക്. വ്യാപാര കരാറുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ആരോപണങ്ങള്‍ ചൈന തള്ളി. സമ്മര്‍ദത്തിലൂടെ തങ്ങളെ കീഴടക്കാമെന്ന് കരുതേണ്ടെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവ് ഗോ ഫെങ് പറഞ്ഞു. ചൈനയെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് യു.എസ് നടത്തുന്നത്. അത്തരം സമ്മര്‍ദങ്ങള്‍ക്കൊന്നും കീഴടങ്ങില്ല. തങ്ങളുടെ താല്‍പര്യങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ചൈനക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജോലികള്‍ തട്ടിയെടുക്കുന്നതും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും ചൈന അവസാനിപ്പിക്കുന്നതുവരെ തീരുവ വര്‍ധിപ്പിക്കും. വ്യാപാര കരാര്‍ ചൈന ലംഘിച്ചെന്നും ഫ്‌ളോറിഡയില്‍ നടന്ന റാലിയില്‍ ട്രംപ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
അതിന്നിടെ 200 ബില്യന്‍ യു.എസ് ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉല്‍പ്പന്ന ഇറക്കുമതി തീരുവ അമേരിക്ക 25 ശതമാനമാക്കി ഉയര്‍ത്തിയത് ഇന്നു മുതല്‍ പ്രാബല്യത്തില്‍വരും. നേരത്തെ ഇത് 10 ശതമാനമായിരുന്നു. യു.എസ് വ്യാപാര പ്രതിനിധികളുടെ ഓഫിസ് ഇതില്‍ ഇളവുള്ള ഉല്‍പന്നങ്ങളുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.
ചൈനയുടെ കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 2.7 ശതമാനം കുറഞ്ഞിരുന്നു. അതേസമയം ഇറക്കുമതി വര്‍ധിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനിടെ 4.0 ശതമാനം വര്‍ധനയാണുണ്ടായത്. അതിനിടെ വ്യാപാരരംഗത്ത് ചൈനയും യു.എസും തമ്മില്‍ അനുരഞ്ജനമുണ്ടായാല്‍ യു.എസില്‍ നിന്നുള്ള ഇറക്കുമതി ഇനിയും വര്‍ധിക്കുമെന്നു വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."