ഇന്ത്യന്‍ ഫുട്ബോളിന് പുതിയ ആശാന്
മുംബൈ: കിങ്സ് കപ്പില്‍ അങ്കംവെട്ടാനിറങ്ങുന്ന ഇന്ത്യക്ക് ഇനി പുതിയ ആശാന്. സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആരാണെന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായി. ക്രൊയേഷ്യന്‍ പരിശീലകനായ ഇഗോര്‍ സ്റ്റിമാക്കാണ് ഇനി മുതല്‍ ഇന്ത്യന്‍ താരങ്ങളെ പരിശീലിപ്പിക്കുക. രണ്ടാഴ്ച മുന്‍പായിരുന്നു എ.ഐ.എഫ്.എഫ് നാലു പേരുടെ ചുരുക്കപ്പട്ടിക പുറത്ത് വിട്ടത്. ഇതില്‍ നിന്നാണ് ക്രൊയേഷ്യന്‍ പരിശീലകനെ തിരഞ്ഞെടുത്തിട്ടുള്ളത്. 2012- 13 സീസണില്‍ ക്രൊയേഷ്യന്‍ രാജ്യാന്തര ടീമിനെ പരിശീലിപ്പിച്ചിട്ടുള്ളയാളാണ് സ്റ്റിമാക്. റയല്‍ മാഡ്രിഡിന്റെയും ബാഴ്സലോണയുടെയും താരങ്ങളായ ലൂക്കാ മോഡ്രിച്ച്, ഇവാന് റാക്കിട്ടിച്ച് എന്നിവര്‍ സ്റ്റിമാകിന് കീഴില്‍ പരിശീലനം നടത്തിയവരാണ്. അവസാനമായി ഖത്തര്‍ ക്ലബായ അല്‍ ഷഹാനിയയില്‍ ആയിരുന്നു സ്റ്റിമാക് പ്രവര്‍ത്തിച്ചത്. ഇറാനിയന്‍ ക്ലബായ സെപഹന്‍, ക്രൊയേഷ്യന്‍ ക്ലബായ സദര്‍, സഗ്രെബ് എന്നീ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ടണ്ട്.
ക്രൊയേഷ്യയുടെ ഇതിഹാസ ഫുട്ബോള്‍ താരം കൂടിയാണ് സ്റ്റിമാക്. 1998ല്‍ ക്രൊയേഷ്യ ലോകകപ്പില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ഇദ്ദേഹം ആ ടീമിനൊപ്പം കളിക്കാരനായി ഉണ്ട@ായിരുന്നു. ഡിഫന്‍ഡറായിരുന്ന സ്റ്റിമാക് ക്രൊയേഷ്യക്കായി 50ല്‍ അധികം മത്സരങ്ങള്‍ കളിച്ച താരമാണ്. വെസ്റ്റ് ഹാം, ഡെര്‍ബി കൗണ്ട@ി തുടങ്ങിയ ഇംഗ്ലീഷ് ക്ലബുകള്‍ക്കായും കളിച്ചിട്ടു@ണ്ട്.
മുന്‍ ബംഗളൂരു എഫ്.സി പരിശീലകനായ ആല്‍ബര്‍ട്ട് റോക, മുന്‍ കൊറിയന്‍ പരിശീലകന് ലീ മിന് സുങ്, സ്വീഡന്റെ പരിശീലകനായിരുന്ന ഹകാന്‍ എറിക്സണ്, എന്നിവര്‍ക്കിടയില്‍ നിന്നാണ് സ്റ്റിമാക്കിനെ ഇന്ത്യന്‍ പരിശീലകനായി നിയമിച്ചത്. മെയ് അവസാന വാരത്തോടെ ദേശീയ ക്യാംപ് ആരംഭിക്കാനുള്ളതിനാല് നിയമനം വേഗത്തില്‍ ആക്കാനാണ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് ശ്രമിക്കുന്നത്. ജൂണില്‍ നടക്കുന്ന കിങ്സ് കപ്പില്‍ സ്റ്റിമാക് പരിശീലിപ്പിച്ച ടീമായിരിക്കും ഇന്ത്യക്ക് വേണ്ടി പോരിനിറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."