ഗോകുലം ജൈത്രയാത്ര തുടരുന്നു
ലുധിയാന: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗില്‍ ഗോകുലം കേരള എഫ്.സി ജൈത്രയാത്ര തുടരുന്നു. ഇന്നലെ നടന്ന മൂന്നാം മത്സരത്തിലും മിന്നും ജയമാണ് ഗോകുലത്തിന്റെ പെണ്‍പുലികള്‍ സ്വന്തമാക്കിയത്. സെന്‍ട്രല്‍ എസ്.എസ്.ബിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ഗോകുലം തകര്‍ത്തത്.
ഇന്ത്യന്‍ വനിതാ ഫുട്ബോളിലെ ഏറ്റവും വേഗതയേറിയ ഗോളും കഴിഞ്ഞ ദിവസം ഗോകുലം താരം സ്വന്തം പേരില്‍ കുറിച്ചു. മത്സരം ആരംഭിച്ച് പതിനാലാം സെക്കന്‍ഡില്‍ ആയിരുന്നു ഗോകുലം താരം അഞ്ജു തമാങിന്റെ ഗോള്‍ പിറന്നത്. ആദ്യ പകുതിയില്‍ തന്നെ അനിതാ റാവതിലൂടെ ഗോകുലം കേരള എഫ്.സി തങ്ങളുടെ രണ്ട@ാം ഗോളും നേടി. സഞ്ജുവിന്റെ പാസില്‍ നിന്നായിരുന്നു അനിത ഗോള്‍ കണ്ടെത്തിയത്. കളിയുടെ രണ്ട@ാം പകുതിയുടെ തുടക്കത്തില്‍ തന്നെ രഞ്ജനയിലൂടെ ഗോകുലം മൂന്നാം ഗോളും നേടി. പിന്നീട് 71ാം മിനുട്ടില്‍ ബവിത്ലുംഗിയുടെ ഗോളും പിറന്നു. മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ 89-ാം മിനുട്ടില്‍ അഞ്ജുവിന്റെ രണ്ടാം ഗോളും പിറന്നു. ഇതോടെ ഗോകുലം അഞ്ചുഗോളിന്റെ ആധികാരിക ജയം സ്വന്തമാക്കി.
ജയത്തോടെ ഗോകുലത്തിന് മൂന്ന് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റായി. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് റൈസിങ് സ്റ്റുഡന്റ്സിനെയും ര@ണ്ടാം മത്സരത്തില്‍ അളകാപുരയെയും ഗോകുലം പരാജയപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."