HOME
DETAILS

പ്രതിഷേധ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണമെന്ന് സുപ്രിംകോടതി

  
backup
September 22 2020 | 03:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81
ന്യൂഡല്‍ഹി: ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും ഒത്തുപോകണമെന്ന് സുപ്രിംകോടതി. പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന ഷഹീന്‍ബാഗ് സമരത്തിനെതിരായി മാര്‍ച്ചില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എസ്.കെ കൗള്‍, അനിരുദ്ധബോസ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം നിയന്ത്രണമില്ലാത്തതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് വിധി പറയാനായി മാറ്റി. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഷഹീന്‍ബാഗ് സമരം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അമിത് ഷാനിയാണ് ഹരജി സമര്‍പ്പിച്ചത്. 
 
ഷഹീന്‍ബാഗ് സമരം ഇപ്പോഴില്ലാത്ത സാഹചര്യത്തില്‍ ഈ ഹരജി നിലനില്‍ക്കുന്നതല്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ സ്വീകരിച്ചത്. എന്നാല്‍ കേസ് അവസാനിപ്പിക്കരുതെന്നും ഇത്തരം സമരങ്ങളുമായി ബന്ധപ്പെട്ട് കോടതി പരിഗണിക്കേണ്ട ചില കാര്യങ്ങള്‍ ഇപ്പോഴുമുണ്ടെന്നും ഷഹീന്‍ബാഗ് സമരക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മെഹ്മൂദ് പ്രാച ചൂണ്ടിക്കാട്ടി. സമാധാനപരമായ സമരമാണ് ഷഹീന്‍ബാഗില്‍ നടന്നത്. എന്നാല്‍ ഈ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ അതിന്റെ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു. ഷഹീന്‍ബാഗ് സമരക്കാര്‍ കലാപം നടത്താന്‍ പോകുന്നുവെന്ന പ്രചാരണം വരെയുണ്ടായി. പൗരര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും പ്രാച പറഞ്ഞു. 
 
ഈ ഘട്ടത്തില്‍ ഇടപെട്ട കോടതി, പൗരര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുള്ളപ്പോള്‍ തന്നെ വഴിയാത്രക്കാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് നിരീക്ഷിച്ചു. അങ്ങനെയെങ്കില്‍ ഇക്കാര്യത്തില്‍ ഒരു മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും അന്താരാഷ്ട്രതലത്തിലുള്ള മാര്‍ഗരേഖകള്‍ പരിഗണിക്കാവുന്നതാണെന്നും പ്രാച അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സാഹചര്യം വ്യത്യസ്തമാണെന്നായിരുന്നു അതിനു കോടതിയുടെ മറുപടി. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വിശാലവീഥിയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സമരക്കാരുമായി സംസാരിക്കാന്‍ കോടതി നിയോഗിച്ച മധ്യസ്ഥരായ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രന്‍ എന്നിവരുടെ സേവനങ്ങളെ കോടതി പ്രകീര്‍ത്തിച്ചു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago