പാരിപ്പള്ളി മെഡിക്കല്‍ കോളജ്; പ്രവേശനാനുമതിക്കായി എം.പി കേന്ദ്രമന്ത്രിയെ കണ്ടു
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഈ അധ്യയനവര്‍ഷം എം.ബി.ബി.എസ് പ്രവേശനം ആരംഭിക്കുന്നതിനായി അനുമതി നല്കാന് സത്വരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എം.പി, കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജഗത് പ്രകാശ് നാഡയോട് ആവശ്യപ്പെട്ടു.
സംസ്ഥാന ലിസ്റ്റില്‍ നിന്നും ഒന്നാംവര്‍ഷ എം.ബി.ബി.എസ് പ്രവേശനം നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ലോധാ കമ്മിറ്റിക്കും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനും നിവേദനം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയ കുറവുകള്‍ പരിഹരിച്ചുവെന്ന വിവരം സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ട അധികാരികളേയും ലോധാ കമ്മിറ്റിയേയും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാലതാമസം കൂടാതെ നടപടികള്‍ പൂര്‍ത്തിയാക്കി അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പുനല്‍കിയതായും ഈ വര്‍ഷം തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും എം.പി. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."