മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട്: 10 പേര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം, ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി
കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തിനു പിന്നാലെ, കണ്ണൂര്‍ മണ്ഡലത്തിലും കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തും കള്ളവോട്ട് നടന്നു. കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പുരുത്തി, ധര്‍മ്മടം, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് കള്ളവോട്ട് നടന്നതായി കണ്ടെത്തിയത്.
പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിലും ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ലുമാണ് കള്ളവോട്ട് നടന്നത്. പാമ്പുരുത്തിയില്‍ ഒന്തു പേരാണ് കള്ളവോട്ട് ചെയ്തത്. 12 വോട്ടുകള്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. ധര്‍മടത്ത് ഒരു കള്ളവോട്ടാണ് നടന്നത്. ഇതില്‍ ആറു പേര് കുറ്റം സമ്മതിച്ചെന്നും മൂന്നു പേര് നിഷേധിച്ചുവെന്നും ടിക്കാറാം മീണ പറഞ്ഞു. എല്ലാവര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡി. എഫ് പ്രകാരം ക്രിമിനല്‍ കേസെടുക്കാനാണ് നിര്‍ദേശം. പാമ്പുരുത്തിയിലെ പ്രിസൈഡിംഗ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കലക്ടര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."