തന്റെ വീട്ടില്‍ കയറി തെരഞ്ഞെടുപ്പ് ഫണ്ട് മോഷ്ടിച്ചെന്ന് കോണ്‍ഗ്രസ് നേതാവിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാതി
കാസര്‍കോട്: തന്റെ വീട്ടില്‍ കയറി തെരഞ്ഞെടുപ്പ് ഫണ്ട് മോഷ്ടിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിനെതിരെ കാസര്‍കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാതി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി താന്‍ താമസിച്ചിരുന്ന മേല്‍പ്പറമ്പിലെ വീട്ടില്‍ കയറിയാണ് മോഷണം നടത്തിയതെന്നാണ് പരാതി.
കൊല്ലത്ത് നിന്നെത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെയാണ് പരാതി. കാസര്‍കോട് ജില്ലാ പൊലിസ് മേധാവിക്കാണ് രാജ്മോഹന്‍ ഉണ്ണിത്താന് ഇതുസംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതി നല്‍കിയത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് തയ്യാറായില്ല.
രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിവിധ ജില്ലകളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കാസര്‍കോട് എത്തിയിരുന്നു. ഇത്തരത്തില്‍ കൊല്ലത്തു നിന്ന് എത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് എതിരെയാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."