ദുരിതബാധിതര്‍ക്ക് ഭക്ഷ്യവസ്തുക്കളുമായി യൂണിറ്റി കോളജ് വിദ്യാര്‍ഥികള്‍
മഞ്ചേരി: പരപ്പനങ്ങാടിയിലെ ദുരിതബാധിത പ്രദേശത്തുള്ളവര്‍ക്ക് വിതരണത്തിനായി മഞ്ചേരി കൊരമ്പയില്‍ അഹമ്മദ് ഹാജി മെമ്മോറിയല്‍ യൂണിറ്റി വിമന്‍സ് കോളജ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ആവശ്യ വസ്തുക്കള്‍ ശേഖരിച്ചു നല്‍കി. വീട്ടുപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, ക്ലീനിങ് ഉപകരണങ്ങള്‍ എന്നിവയാണ് നല്‍കിയത്. മാനേജര്‍ ഒ.അബ്ദുല്‍ അലി സാധനങ്ങളുമായി പോകുന്ന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. കോളജ് ജീവനക്കാരായ ഡോ.ഐ. പി.അബ്ദുല്‍റസാഖ്, ഡോ.പി.സകീര്‍ അഹമ്മദ്, കണ്ണിയന്‍ മുഹമ്മദലി, ഡോ.ഉസ്മാന്‍, സയ്യിദ് ബഷീര്‍ ഹുസൈന്‍ തങ്ങള്‍, സബീര്‍ മോന്‍, സിദ്ധീഖ്, വിദ്യാര്‍ഥികളായ ഫാത്തിമ അഫ്‌വ, ലുബ്‌ന ഇബ്രാഹിം, ജന്നത് ഷിറിന്‍, രൂന പി.പി., ശഹാന, ഷാഹിനമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ എം.എച്ച്.മുഹമ്മദ് ഹാജി, ജന്നാത്ത് അഷ്‌റഫ്, എന്നിവര്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."